ചാർജ് തീരില്ല! 8000mAh ബാറ്ററി OnePlus Nord CE 6 ഇന്നലെ എത്തി, ഇന്ന് വിൽപ്പന

വൺപ്ലസ് ആരാധകർ കാത്തിരുന്ന ആ സെയിൽ എത്തിക്കഴിഞ്ഞു!ദീർഘനേരം ചാർജ് നിൽക്കുന്ന 8000mAh ബാറ്ററിയും ഗെയിമിംഗ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന 144Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണ് OnePlus Nord CE 6. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ ഒരു പ്രീമിയം ഫോണായാണ് വൺപ്ലസ് ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത സ്മാർട്ട് ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. വെറും 29,999 രൂപയ്ക്ക് വിപണിയിലെത്തിയ വൺപ്ലസ് നോർഡ് ഫോണിന് ആകർഷകമായ കിഴിവുകൾ ആദ്യ സെയിലിൽ ലഭ്യമാണ്. മികച്ച ബാങ്ക് ഓഫറുകളും ഇഎംഐ ഡീലുകളും ഇന്നത്തെ വിൽപ്പനയിൽ ലഭിക്കുന്നു.

കരുത്തുറ്റ ബാറ്ററിയ്ക്കൊപ്പം 80W ഫാസ്റ്റ് ചാർജിംഗും മികച്ച ഡിസ്പ്ലേയും നൽകാൻ വൺപ്ലസ് പിശുക്ക് കാട്ടിയിട്ടില്ല. നതിങ് Phone (2a), സാംസങ് ഗാലക്സി M55s, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് എതിരാളിയായാണ് നോർഡ് സിഇ 6 എത്തിയിട്ടുള്ളത്. ഫോണിന്റെ ഇന്നത്തെ സെയിൽ ഓഫറുകളും സവിശേഷതകളും വിശദമായി പരിചയപ്പെടാം.

OnePlus Nord CE 6 India Price

  • 8GB+ 128GB: 29,999 രൂപ
  • 8GB+256GB: 32,999 രൂപ

എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ഫ്രഷ് ബ്ലൂ, ലൂണാർ പേൾ, പിച്ച് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളും ഇതിനുണ്ട്. ആദ്യ വിൽപ്പനയിൽ അത്യാകർഷകമായ ഓഫറുകൾ ലഭ്യമാണ്.

വൺപ്ലസ് നോർഡ് സിഇ 6 ഓഫറുകൾ

ആമസോൺ, വൺപ്ലസ്സിന്റെ ഓൺലൈൻ വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ഓഫ്‌ലൈനായി വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ തുടങ്ങിയവ വഴിയാണ് വിൽപ്പന.

ചില കാർഡുകളിലൂടെ 1,500 രൂപ ബാങ്ക് കിഴിവ് ലഭ്യമാണ്. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

6 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ വഴിയും സ്മാർട്ട് ഫോൺ വാങ്ങിക്കാം. SBI, HDFC, ICICI, ആക്സിസ് തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ പ്രതിമാസം 6000 രൂപ മുടക്കിയാൽ മതി.

യോഗ്യമായ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ പർച്ചേസിന് 2,000 രൂപ കിഴിവും ലഭിക്കും.

OnePlus Nord CE 6 Specifications

  1. ഡിസ്പ്ലേ: 6.78 ഇഞ്ച് ഡിസ്‌പ്ലേയിലാണ് വൺപ്ലസ് നോർഡ് സിഇ6 5ജി അവതരിപ്പിച്ചത്. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. 144 FPS വരെ ഗെയിംപ്ലേ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
  2. പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റുള്ള ഫോണിൽ വലിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം കൊടുത്തിരിക്കുന്നു.
  3. ബാറ്ററി: ഈ വൺപ്ലസ് നോർഡ് ഫോണിലെ കരുത്തനായ 8,000mAh ബാറ്ററിയ്ക്ക്, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇത് 27W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
  4. ക്യാമറ: 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുയാണ് ഫോണിലുള്ളത്. ഇത് ഡ്യുവൽ-ആക്സിസ് OIS സപ്പോർട്ടിലാണ് അവതരിപ്പിച്ചത്. മുൻവശത്ത് 32-മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 4K അൾട്രാ HD വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 6 ഫോണിൽ ലഭിക്കുന്നു.
  5. ഡ്യൂറബിലിറ്റി: IP66, IP68, IP69 റേറ്റിങ്ങിനൊപ്പം IP69K റേറ്റിംഗുമുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ സ്മാർട്ട് ഫോണിൽ MIL-STD-810H സർട്ടിഫിക്കേഷനുണ്ട്.
  6. സോഫ്റ്റ്‌വെയർ: ഓക്‌സിജൻ ഒഎസ് 16 ആൻഡ്രോയിഡ് വേർഷനുള്ള ഫോണാണ് വൺപ്ലസ് നോർഡ് സിഇ 6 5ജി.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :