OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!

OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!
HIGHLIGHTS

OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ ഓഫറിൽ വാങ്ങാൻ ഒരു അവസരം

ഒന്നല്ല, ഒന്നിലധികം ഓഫറുകളാണ് OnePlus 11R 5Gയ്ക്ക് ലഭിക്കുന്നത്

ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ഇത് ബെസ്റ്റ് ചോയിസാണ്

ബജറ്റ് നോക്കി വാങ്ങുന്നവർക്ക് OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ വിലകുറച്ച് വാങ്ങാം.
ഫ്ലാഗ്ഷിപ്പ് ഫോണിനെ ഫ്ലാഗ്ഷിപ്പ് റേറ്റിലല്ലാതെ വാങ്ങാനുള്ള സുവർണാവസരമാണ്. ഒന്നല്ല, ഒന്നിലധികം ഓഫറുകളാണ് OnePlus 11R 5G-യ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ വിശദാംശങ്ങളും വൺപ്ലസ് 11R ഫോണിന്റെ പ്രത്യേകതകളു അറിയാം.

ഫോണിന്റെ ഫീച്ചറുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് നിങ്ങൾക്ക് ബെസ്റ്റ് ചോയിസാണോ എന്ന് പരിശോധിക്കുക. വൺപ്ലസ് 11R നല്ല ഫോണാണോ? നോക്കാം…

oneplus 11r price cut
oneplus 11r ഓഫറിൽ വാങ്ങാം

OnePlus 11R 5G നല്ല ചോയിസാണോ?

വൺപ്ലസിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് സെറ്റല്ല ഇത്. എന്നാലും ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ഇത് ബെസ്റ്റ് ചോയിസാണ്. ഇപ്പോൾ ആമസോൺ ഓഫർ കൂടി തരുന്നതിനാൽ മിഡ്-റേഞ്ച് ബജറ്റിൽ തന്നെ ഫോൺ സ്വന്തമാക്കാം. കരുത്തുറ്റ പ്രൊസസർ, അതിശയകരമായ ഡിസ്‌പ്ലേ ഫീച്ചറുകൾ വൺപ്ലസ് 11ആറിലുണ്ട്. ഇതിന്റെ ക്യാമറ പെർഫോമൻസും അത്യാവശ്യം നല്ലത് തന്നെ. ഈ ഓഫറിൽ വാങ്ങുന്നവർക്ക് ഇതൊരു മികച്ച ഡീലായിരിക്കുമെന്ന് പറയാം.

OnePlus 11R 5G ഫീച്ചറുകൾ

6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് വൺപ്ലസ് ഫോണിനുള്ളത്. FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ സിനിമാറ്റിക് എക്സ്പീരിയൻസിന് ഇണങ്ങുന്നതാണ്. ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും ചേരുന്ന പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ ക്വാൽകോം Snapdragon 8+ Gen 1 പ്രോസസർ നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് ടെക്നോളജിയാണ് ഫോണിലുള്ളത്. 5000mAh ബാറ്ററിയും 100W SuperVOOC ഫാസ്റ്റ് ചാർജിങ്ങും വൺപ്ലസ് ഉൾപ്പെടുത്തിയിരിക്കുന്നു.

ഇത് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെയും നിരാശരാക്കില്ല. കാരണം ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് OnePlus 11R 5Gയിലുള്ളത്. ഫോണിന്റെ മെയിൻ ക്യാമറ 50എംപി സോണി IMX890 സെൻസറാണ്.

കുറഞ്ഞ വെളിച്ചത്തിൽ പോലും ഊർജ്ജസ്വലമായ ഫോട്ടോകൾ പകർത്താം. ഇതിന്റെ അൾട്രാ-വൈഡ് ക്യാമറയാകട്ടെ 8 എംപിയാണ്. ഇത് ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയ്ക്കും ഗ്രൂപ്പ് ഷോട്ടുകൾക്കും അനുയോജ്യമാണ്. ഇതിന് പുറമെ 2MPയുടെ മാക്രോ ക്യാമറയും ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

വിലയും ഇപ്പോഴത്തെ ഓഫറും?

വൺപ്ലസ് 11 സീരീസിലെ ഫോണുകളാണ് വൺപ്ലസ് 11, 11R എന്നിവ. ഇതിൽ മിഡ്-റേഞ്ച് പ്രീമിയം ഫോണാണ് വൺപ്ലസ് 11R 5G. 39,999 രൂപയാണ് ഫോണിന്റെ വില.

ആകർഷകമായ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്ന് ഫോൺ വാങ്ങാം. 4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് 11Rന് അനുവദിച്ചിട്ടുള്ളത്. അതായത് 35,999 രൂപ മാത്രമാണ് ഫോണിന്റെ ഇപ്പോഴത്തെ വില. ഇതുകൂടാതെ ബാങ്ക് ഓഫറുകളും EMI ഓപ്ഷനുകളും ഇതിലുണ്ട്. ഈ വൺപ്ലസ് ഫോൺ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലും വാങ്ങാവുന്നതാണ്. ഓഫറിനുള്ള ലിങ്ക്, Click Here.

Read More: ബിഗ് ബോസ് Free ലൈവ് കാണണോ? Airtel വരിക്കാർ ഇങ്ങനെ ചെയ്താൽ മതി…

ICICI ബാങ്ക് കാർഡുള്ളവർക്ക് ഓഫർ ലഭ്യമാണ്. 1000 രൂപയുടെ ഡിസ്കൌണ്ടാണ് ഇവർക്ക് ലഭിക്കുന്നത്. 27,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറായും സ്വന്തമാക്കാം. എന്നാൽ ഇത് മാറ്റി വാങ്ങുന്ന ഫോണിന്റെ നിലവാരമനുസരിച്ച് വ്യത്യാസപ്പെടും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo