ബിഗ് ബോസ് Free ലൈവ് കാണണോ? Airtel വരിക്കാർ ഇങ്ങനെ ചെയ്താൽ മതി…

ബിഗ് ബോസ് Free ലൈവ് കാണണോ? Airtel വരിക്കാർ ഇങ്ങനെ ചെയ്താൽ മതി…
HIGHLIGHTS

ബിഗ് ബോസ് മലയാളം സീസൺ 6 ഫ്രീയായി കാണാൻ സുവർണാവരം

Airtel വരിക്കാർക്ക് ഫ്രീയായി Disney Plus Hotstar സബ്സ്ക്രിപ്ഷൻ നേടാം

ഭാരതി എയർടെൽ 2 റീചാർജ് പ്ലാനുകളാണ് ഇതിന് അവതരിപ്പിച്ചിട്ടുള്ളത്

Bharti Airtel ഇന്ത്യയിലെ മുഖ്യ ടെലികോം കമ്പനിയാണ്. ആകർഷകമായ റീചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിക്കാറുള്ളതും. ബിഗ് ബോസ് മലയാളം സീസൺ 6 ഫ്രീയായി കാണാൻ സുവർണാവരം. എയർടെൽ വരിക്കാർക്ക് ഫ്രീയായി Disney Plus Hotstar സബ്സ്ക്രിപ്ഷൻ ലഭിക്കാനുള്ള ഉപാധിയാണിത്.

Airtel വരിക്കാർക്കായി ഫ്രീ ബിഗ് ബോസ്!

ഭാരതി എയർടെൽ 2 റീചാർജ് പ്ലാനുകളാണ് ഇതിനായി നൽകുന്നത്. എയർടെൽ പ്രീ-പെയ്ഡ് വരിക്കാർ ഈ 2 പ്ലാനുകളിലേതെങ്കിലും ഒന്നിൽ റീചാർജ് ചെയ്താൽ മതി. നിങ്ങൾക്ക് ഫ്രീയായി ബിഗ് ബോസ് കാണാം. റിയാലിറ്റി ഷോകൾ മാത്രമല്ല, അബ്രഹാം ഓസ്ലർ, ലവർ പോലുള്ള പുതിയ റിലീസുകളും കാണാം. Airtel നൽകുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ നോക്കാം.

Airtel Disney Plus Hotstar സബ്സ്ക്രിപ്ഷൻ
Airtel Disney Plus Hotstar സബ്സ്ക്രിപ്ഷൻ

Airtel 499 രൂപ പ്ലാൻ

എയർടെൽ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഹോട്ട്സ്റ്റാർ ആക്സസും ബോണസ് ഓഫറാണ്. ദിവസേന 3GB ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

ഓരോ ദിവസം 100SMS വരെയും ഫ്രീയായി അയക്കാം. ഇതിനൊപ്പം എയർടെൽ ഡിസ്നി+ ഹോട്ട്‌സ്റ്റാർ കൂടി പായ്ക്ക് ചെയ്തിരിക്കുന്നു. 3 മാസത്തേക്കുള്ള മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് സൗജന്യമായി ലഭിക്കുന്നത്.

Airtel Disney Plus Hotstar സബ്സ്ക്രിപ്ഷൻ പ്ലാൻ ₹499
Airtel Disney Plus Hotstar സബ്സ്ക്രിപ്ഷൻ പ്ലാൻ ₹499

ഇതുകൂടാതെ വിങ്ക് മ്യൂസിക്, അപ്പോളോ 24|7 സർക്കിൾ ആനുകൂല്യങ്ങളുമുണ്ട്. 28 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷനും നേടാം. 5G കവറേജിൽ 5ജി ഡിവൈസ് ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം.

Airtel 869 രൂപ പ്ലാൻ

ഹോട്ട്സ്റ്റാർ കിട്ടുമെന്നത് മാത്രമല്ല ദീർഘകാലത്തേക്കുള്ള മികച്ച റീചാർജ് ഓപ്ഷനും കൂടിയാണിത്. ഈ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 2GB ഡാറ്റ വീതം ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രതിദിനം 100 എസ്എംഎസും ഫ്രീയായിരിക്കും. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതായത് ഏകദേശം മൂന്ന് മാസത്തേക്കുള്ള പ്രീ-പെയ്ഡ് പ്ലാനെന്ന് പറയാം.

Read More: Premalu OTT Release: ബോക്സ് ഓഫീസ് ഹിറ്റ് Premalu ഒടിടിയിലേക്ക്! എവിടെ, എപ്പോൾ കാണാം?

എയർടെൽ ഇതിൽ നിങ്ങൾക്ക് ഫ്രീയായി ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് കൂടി നൽകുന്നു. 3 മാസത്തേക്കുള്ള മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനായിരിക്കും ഇങ്ങനെ ലഭിക്കുക. ഇതിൽ RewardsMini സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു. 3 മാസത്തേക്ക് Apollo 24/7 Circle, Wynk Music ആക്സസും ലഭ്യമായിരിക്കും. കൂടാതെ അൺലിമിറ്റഡ് 5G ഡാറ്റയും സൗജന്യ ഹലോ ട്യൂൺസും ഈ പ്ലാനിലൂടെ ആസ്വദിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo