Bharti Airtel റീചാർജ് പ്ലാനിൽ മാറ്റം വരുത്തി
49 രൂപ ഡാറ്റ പാക്കിൽ Airtel 1 ദിവസത്തെ വാലിഡിറ്റിയാണ് തരുന്നത്
ഇതിൽ എയർടെൽ കൂടുതൽ ഡാറ്റ കൂട്ടിച്ചേർത്തിരിക്കുന്നു
49 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം വരുത്തി Bharti Airtel. വരിക്കാർക്ക് സന്തോഷം നൽകുന്ന മാറ്റമാണ് ടെലികോം കമ്പനി കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ എതിരാളികളായ ടെലികോം കമ്പനികളേക്കാൾ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 49 രൂപയുടെ പാക്കേജ്. ഇതിൽ പുതിയതായി ഡാറ്റ കൂട്ടിച്ചേർത്തതോടെ ഗുണം കൂടുതലുള്ള പ്ലാനായി ഇത് മാറി.
SurveyAirtel 49 രൂപ പ്ലാൻ
എയർടെല്ലിന്റെ എആർപിയു നിലവിൽ ഇന്ത്യൻ ടെലികോം വിപണിയിലെ ഏറ്റവും ഉയർന്നതാണ്. ഇതിനിപ്പോൾ 208 രൂപയാണ്. എന്നാൽ 49 രൂപ പ്ലാനിനെ മറികടക്കാൻ മറ്റ് ടെലികോം സർവ്വീസ് ദാതാക്കളിൽ ഒരു പ്ലാനുമില്ല.

49 രൂപ ഡാറ്റ പാക്കിൽ എയർടെൽ 1 ദിവസത്തെ വാലിഡിറ്റിയാണ് തരുന്നത്. ഇതിൽ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. എന്നിരുന്നാലും, 20GBയാണ് എയർടെൽ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ FUPയ്ക്ക് ശേഷം വേഗത കുറയും. എങ്കിലും 64 Kbps വേഗതയാണ് ഈ പാക്കേജിന്റെ ഡാറ്റ വേഗത. ഇങ്ങനെ 1GB ഡാറ്റ നിങ്ങൾക്ക് ഏകദേശം 2.45 രൂപയ്ക്ക് ലഭിക്കുമെന്ന് പറയാം.
Airtel 49 പ്ലാൻ ആനുകൂല്യങ്ങൾ
മുമ്പ് 49 രൂപ ഡാറ്റാ പാക്കിൽ 1 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 6 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ പ്ലാനിലാണ് കൂടുതൽ ആനുകൂല്യങ്ങൾ അധിക ഡാറ്റ നൽകുന്നത്.
എയർടെലിന്റെ 99 രൂപ പ്ലാൻ
100 രൂപയ്ക്കും താഴെ വരുന്ന മറ്റൊരു ഡാറ്റ പാക്ക് കൂടി എയർടെലിലുണ്ട്. 99 രൂപയാണ് ഈ പാക്കേജിന് വില വരുന്നത്. 2 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ലഭിക്കുന്നത്. 49 രൂപ റീചാർജ് പ്ലാൻ ഒരു ദിവസത്തെ കാലാവധിയിലുള്ളതാണ്. എന്നാൽ 99 രൂപ പ്ലാനിൽ 2 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്.

ഇവ രണ്ടും ഡാറ്റ പ്രീപെയ്ഡ് പാക്കേജുകളാണ്. 99 രൂപയ്ക്ക് നിങ്ങൾക്ക് പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കും. ഈ രണ്ട് പാക്കേജുകളിലും പ്രതിദിന ഡാറ്റ ഉപയോഗ വേഗത 64Kbps വരെ ആയിരിക്കും.
എയർടെൽ പേയ്മെന്റ് വളർച്ച
ആർബിഐ പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാർച്ച് 1 മുതൽ പല പേടിഎം സേവനങ്ങളും ഭാഗികമായിരിക്കും. അല്ലെങ്കിൽ ഇവ തടസ്സപ്പെട്ടേക്കും. ഈ സമയത്ത് പ്രശസ്തി നേടുന്ന എയർടെൽ പേയ്മെന്റ്സ് ബാങ്കാണ്. APB-യ്ക്ക് പുതിയ വരിക്കാരിൽ വർധനവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile