7400mAh ബാറ്ററിയും 50MP ക്യാമറയുമുള്ള പ്രീമിയം OnePlus 15R ഇന്ത്യയിലേക്ക്…
ഇന്ത്യക്കാർ കാത്തിരിക്കുന്ന OnePlus 15R പുറത്തിറക്കുന്നു. പവർഫുൾ ബാറ്ററിയും മികച്ച ക്യാമറ സപ്പോർട്ടുമുള്ള വൺപ്ലസ് 15R ഇന്ത്യയിലേക്ക് വരികയാണ്. ഇത് പ്രീമിയം സ്മാർട്ട്‌ഫോൺ സീരീസിലേക്കാണ് ലോഞ്ച് ചെയ്യുന്നത്. OnePlus 15R Ace Edition ഹാൻഡ്സെറ്റും ഇതിനൊപ്പം ലോഞ്ച് ചെയ്യും.
SurveyOnePlus 15R Expected Price in India
ഇന്ത്യയിൽ ഇതിന് എത്ര വിലയാകുമെന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. വൺപ്ലസ് 15R രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമാണ് അവതരിപ്പിക്കുക.
ഇതിന് 256 ജിബി സ്റ്റോറേജും 512 ജിബി സ്റ്റോറേജും ഓപ്ഷനുണ്ടാകുമെന്ന് സൂചനയുണ്ട്. ഈ വൺപ്ലസ് സ്മാർട്ട് ഫോൺ 52,000 രൂപയ്ക്ക് മുകളിൽ വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ഹാൻഡ്സെറ്റിന്റെ അടിസ്ഥാന 256 ജിബി മോഡലിന് 47,000 രൂപ മുതൽ 49,000 രൂപ വരെയായിരിക്കും. ചില ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 3000 രൂപ മുതൽ 4000 രൂപ വരെയുള്ള കിഴിവുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
OnePlus 15R Camera
ഒരു സ്മാർട്ട് ഫോൺ നോക്കുമ്പോൾ ആദ്യം പരിഗണിക്കുന്നത് ക്യാമറയാകും. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ടാകും. ഇതിൽ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുമുണ്ടാകും. ഈ ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയേക്കും.
വൺപ്ലസ് 15ആർ ഫോണിൽ 120fps വരെ 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ലഭിക്കും.

OnePlus 15R Battery
ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഹാർഡ്‌വെയർ, വലിയ ബാറ്ററിയും ഈ പ്രീമിയം സ്മാർട്ട്‌ഫോണിന്റെ ഹൈലൈറ്റാകും. വൺപ്ലസ് 15ആർ ഫോണിൽ 7,400mAh ബാറ്ററി ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചതാണ്. ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റി തന്നെയാണെന്ന് പറയാം.
OnePlus 15R Processor
ക്വാൽകോമിന്റെ ഏറ്റവും പുതിയ 3nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റാണ് ഫോണിലുണ്ടാകുന്നതെന്ന് വൺപ്ലസ് അറിയിച്ചു. ഈ പ്രോസസർ ഉപയോഗിച്ച് ആഗോളതലത്തിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ഇതിൽ ബ്രാൻഡിന്റെ പുതിയ G2 വൈ-ഫൈ ചിപ്പും ടച്ച് റെസ്‌പോൺസ് ചിപ്പും നൽകുമെന്നാണ് സൂചന.
വൺപ്ലസ് 15R ഡിസ്പ്ലേ
സുഗമമായ ഗെയിമിംഗ്, സ്ക്രോളിംഗ് എക്സ്പീരിയൻസ് ഈ വൺപ്ലസ് 15ആർ ഫോണിൽ പ്രതീക്ഷിക്കാം. ഈ സ്ക്രീനിന് 165Hz വരെ പീക്ക് റിഫ്രഷ്-റേറ്റ് സപ്പോർട്ടുണ്ടാകുമെന്ന് പറയുന്നു.
വൺപ്ലസ് 15R ഡിസൈൻ
വൺപ്ലസ് 15ആറും, ഇതിനൊപ്പം വരുന്ന വൺപ്ലസ് 15R എയ്‌സ് എഡിഷനും ആമസോണിലൂടെയും വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും ലഭ്യമാകും. ചാർക്കോൾ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഇലക്ട്രിക് വയലറ്റ് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഇത് ലഭിക്കുമെന്നാണ് വിവരം.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 എന്ന സോഫ്റ്റ് വെയറാണ് ഇതിൽ നൽകുന്നതെന്നാണ് സൂചന.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile