OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…

HIGHLIGHTS

ജൂൺ 5 വ്യാഴാഴ്ച ഇന്ത്യയിൽ വൺപ്ലസ് 13എസ് അവതരിപ്പിക്കുന്നു

വൺപ്ലസ് ഔദ്യോഗികമായി വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

വൺപ്ലസ് 13 എന്ന ഫ്ലാഗ്ഷിപ്പിനും വൺപ്ലസ് 13R എന്ന പ്രീമിയം സെറ്റിനും ഇടയിലായിരിക്കും വില

OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…

OnePlus 13s Launch: 512GB സ്റ്റോറേജിൽ പുത്തൻ വൺപ്ലസ് സ്മാർട്ഫോൺ വിപണിയിലേക്ക് വരുന്നു. ജൂൺ 5 വ്യാഴാഴ്ച ഇന്ത്യയിൽ വൺപ്ലസ് 13എസ് അവതരിപ്പിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 മണിക്കാണ്. വൺപ്ലസ് 13, വൺപ്ലസ് 13R ഫോണുകളുടെ സീരീസിലേക്കാണ് പുതിയ പ്രീമിയം സെറ്റ് വരുന്നത്. ഫോണിന് മൂന്ന് കളർ വേരിയന്റുകളുണ്ടാകും.

OnePlus 13s: ഇന്ത്യയിലെ വില, വിൽപ്പന

വൺപ്ലസ് ഔദ്യോഗികമായി വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വൺപ്ലസ് 13 എന്ന ഫ്ലാഗ്ഷിപ്പിനും വൺപ്ലസ് 13R എന്ന പ്രീമിയം സെറ്റിനും ഇടയിലായിരിക്കും വില.

വൺപ്ലസ് 13എസ് ഏപ്രിലിൽ ചൈനയിൽ പുറത്തിറക്കിയ വൺപ്ലസ് 13T-യുടെ ഇന്ത്യൻ വേർഷനായിരിക്കും. ഇതിന് ഏകദേശം 39,000 രൂപയായിരുന്നു വിലയായത്. എന്നാൽ ജൂൺ 5-ന് എത്തുന്ന വൺപ്ലസ് 13S-ന് ഏകദേശം 55,000 രൂപയായേക്കും.

OnePlus 13s

ആമസോൺ, വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വിവിധ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നറുകളിലൂടെയായിരുക്കും വിൽപ്പന. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഗ്രീൻ സിൽക്ക് ഫിനിഷുകളിലായിരിക്കും സ്മാർട്ഫോൺ പുറത്തിറക്കുന്നത്.

വൺപ്ലസ് 13s: സ്പെസിഫിക്കേഷൻ

6.32 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണാണ് വൺപ്ലസ് 13s. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റായിരിക്കും ഉൾപ്പെടുത്തുന്നത്. സാധാരണ വരുന്ന അലേർട്ട് സ്ലൈഡറിന് പകരമായി പ്ലസ് കീയായിരിക്കും ഫോണിൽ അവതരിപ്പിക്കുന്നത്.

512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമും സ്മാർട്ഫോണിനുണ്ടാകും. പ്രൊപ്രൈറ്ററി സ്യൂട്ട് എഐ ടൂൾ വൺപ്ലസ് ഫോണിൽ ഉപയോഗിക്കും. 50MP ഡ്യുവൽ റിയർ ക്യാമറയായിരിക്കും വൺപ്ലസ് പ്രീമിയം സെറ്റിലെ ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിക്കുക. 2x ടെലിഫോട്ടോ സെൻസറുള്ള ക്യാമറ സിസ്റ്റമായിരിക്കും ഇതിലുള്ളത്. ഫോണിന്റെ മുൻവശത്ത്, ഓട്ടോഫോക്കസ് സപ്പോർട്ട് ചെയ്യുന്ന 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ടാകും.

G1 വൈ-ഫൈ ചിപ്‌സെറ്റായിരിക്കും സ്മാർട്ഫോണിൽ ഉൾപ്പെടുത്തുന്നത്. ആൻഡ്രോയിഡ് 15 ആണ് ഫോണിൽ ഉൾപ്പെടുത്തുന്ന സോഫ്റ്റ് വെയർ. 5.5G നെറ്റ്‌വർക്ക് സപ്പോർട്ടും വൺപ്ലസ് 13എസ്സിനുണ്ടാകും. 8.15mm കനമുള്ള സ്മാർട്ഫോണായിരിക്കും വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതിൽ കമ്പനി 5,850mAh ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…

ലഭിക്കുന്ന വിവരമനുസരിച്ച് ക്യാമറയിലും ബാറ്ററിയിലും പ്രോസസറിലും കിടിലൻ ഫീച്ചറുകളുമായാണ് വൺപ്ലസ് 13S എത്തുന്നത്.

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo