OnePlus 12 Telephoto Camera phone: ക്യാമറയ്ക്ക് പ്രാധാന്യം കൊടുത്ത് OnePlus 12, ഉടൻ പുറത്തിറങ്ങും

OnePlus 12 Telephoto Camera phone: ക്യാമറയ്ക്ക് പ്രാധാന്യം കൊടുത്ത് OnePlus 12, ഉടൻ പുറത്തിറങ്ങും
HIGHLIGHTS

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ OnePlus 12 പുറത്തിറക്കാൻ ഒരുങ്ങുകയാണ്

സോണി LYT-T808 പ്രൈമറി ക്യാമറ സെൻസറുമായിട്ടാണ് OnePlus 12 പുറത്തിറങ്ങുക

വൺപ്ലസ് 12 അടുത്ത വർഷം തുടക്കത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

Oneplus പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ OnePlus 12 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ വൺപ്ലസ് 12ൽ മികച്ച ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട്. സോണി LYT-T808 പ്രൈമറി ക്യാമറ സെൻസറുമായിട്ടാണ് വൺപ്ലസ് ഓപ്പൺ പുറത്തിറക്കിയത്. ഇതേ സെൻസർ തന്നെ വൺപ്ലസ് 12 സ്മാർട്ട്ഫോണിലും കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

OnePlus 12 ലോഞ്ച്

വൺപ്ലസ് 12 അടുത്ത വർഷം തുടക്കത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിൽ സോണി ലിറ്റിയ “പിക്സൽ സ്റ്റാക്ക്ഡ്” സെൻസർ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് കൂടാതെ വൺപ്ലസ് 12 സ്മാർട്ട്‌ഫോണിൽ 64MP OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

OnePlus 12 രണ്ട് പുതിയ സെൻസറുകൾ

വൺപ്ലസ് 12ൽ ഉള്ള രണ്ട് സെൻസറുകളും മൊബൈൽ ഫോൺ ഫ്ലാഗ്ഷിപ്പ് സെൻസറുകളുടെ മേഖലയിലെ “മാസ്റ്റർപീസ്” ആണ്. ലോകത്തെ മുൻനിര മൊബൈൽ ഇമേജ് സെൻസറുകളാണിവ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വൺപ്ലസ് 12 സ്മാർട്ട്ഫോൺ ക്യാമറയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും പുറത്തിറങ്ങുക എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

കൂടുതൽ വായിക്കൂ: Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?

വൺപ്ലസ് 12 പ്രൈമറി ക്യാമറ

വൺപ്ലസ് 12 സ്മാർട്ട്‌ഫോണിൽ ഉപയോഗിക്കുക 50 MP 1/1.4-ഇഞ്ച് യൂണിറ്റായിരിക്കും. ഇത് വൺപ്ലസ് ഓപ്പണിൽ ഉള്ളതിനെക്കാൾ മികച്ച സെൻസറായിരിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിലെ പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടും ഉണ്ടായിരിക്കും. ഹാസൽബ്ലാഡ് അൽഗോരിതവും ഈ ക്യാമറ യൂണിറ്റിന്റെ പ്രത്യേകത ആയിരിക്കും.

അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പുമായി OnePlus 12 ഉടൻ പുറത്തിറങ്ങും
അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പുമായി OnePlus 12 ഉടൻ പുറത്തിറങ്ങും

വൺപ്ലസ് 12 പെരിസ്കോപ്പ് ക്യാമറ

വൺപ്ലസ് 12 സ്മാർട്ട്‌ഫോണിന്റെ ക്യാമറ എഫ്/1.6 അപ്പേർച്ചർ സപ്പോർട്ടുമായി വരുമെന്ന് ഈ ഇമേജുകൾ സ്ഥിരീകരിക്കുന്നു. ഐഫോൺ 14 പ്രോയിൽ ക്ലിക്ക് ചെയ്ത ഫോട്ടോകളുമായിട്ടാണ് ഈ ഫോട്ടോകളെ വൺപ്ലസ് താരതമ്യം ചെയ്തത്. വൺപ്ലസ് 12ൽ 1/2-ഇഞ്ച് 64 എംപി OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉണ്ടായിരിക്കും. ഈ സെൻസർ 70mm, 3x ഒപ്റ്റിക്കൽ സൂം, എഫ്/2.6 അപ്പേർച്ചർ, ഒഐഎസ് എന്നിവയുമായിട്ടായിരിക്കും വരുന്നത്.

Digit.in
Logo
Digit.in
Logo