OnePlus 11R New Variant: Red മേക്കോവറിൽ ബേസ് മോഡൽ! കടുംചുവപ്പൻ OnePlus 11R, 35000 രൂപ റേഞ്ചിൽ വിപണിയിൽ
OnePlus 11R Solar Red പുതിയ വേരിയന്റ് വിപണിയിലെത്തി
18GB റാമും 512GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്
ഇപ്പോഴിതാ കടുപ്പൻ ചുവപ്പൻ വൺപ്ലസിന് കുറഞ്ഞ വേരിയന്റും വന്നിരിക്കുന്നു
OnePlus 11R Solar Red പുതിയ വേരിയന്റിന്റെ വിൽപ്പന തുടങ്ങി. 18GB റാമും 512GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ കടുപ്പൻ ചുവപ്പൻ വൺപ്ലസിന് കുറഞ്ഞ വേരിയന്റും വന്നിരിക്കുന്നു. സോളാർ റെഡ് നിറത്തിലുള്ള ഫോൺ വാങ്ങേണ്ടവർക്ക് ഇനി ബേസ് മോഡലും ഓപ്ഷനാണ്.
SurveyOnePlus 11R ബേസ് മോഡൽ
ഈ പുതിയ OnePlus 11R ഫോണിന്റെ സവിശേഷതകളും വിലയും അറിയാം. ഫോൺ ഏപ്രിൽ 18 മുതലാണ് സെയിലിൽ എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ബാങ്ക് ഓഫറുകളും ഫോണിന് ലഭ്യമാണ്.

OnePlus 11R സ്പെസിഫിക്കേഷൻ
ഏറ്റവും ആകർഷകമായ സോളാർ റെഡ് നിറത്തിലാണ് ഫോൺ വന്നിട്ടുള്ളത്. പുതിയ വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഫോണാണ്.
ഫുൾ HD+ റെസല്യൂഷനാണ് വൺപ്ലസ് 11ആർ സോളാർ റെഡ്ഡിനുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. 1450 nits പീക്ക് ബ്രൈറ്റ്നെസ്സാണ് വൺപ്ലസ് 11ആറിൽ നൽകിയിട്ടുള്ളത്. ഇതിന് 6.74 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 SoC ചിപ്സെറ്റ് നൽകിയിരിക്കുന്നു. ഇത് അഡ്രിനോ 730 GPU-മായി ജോടിയാക്കിയ ഫോണാണ്.
വൺപ്ലസ് 100W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 11ആർ. വൺപ്ലസ് 11ആറിൽ വലിയ 5,000mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. ഫോണിന്റെ പിൻക്യാമറയിൽ 50MP മെയിൻ സെൻസറാണുള്ളത്. 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും സോളാർ റെഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
It's time to relive the red rush. Experience 8GB RAM + 128GB Storage with the #OnePlus11R Solar Red Edition.
— OnePlus India (@OnePlus_IN) April 18, 2024
Get yours today: https://t.co/AnsTkf1cBj pic.twitter.com/slPbDj11QW
അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.3, സ്റ്റീരിയോ സ്പീക്കറുകൾ ആണ് ഫോണിലെ മറ്റ് ഫീച്ചറുകൾ.
വിലയും വിൽപ്പനയും
ഇതുവരെ വിപണിയിൽ ഉണ്ടായിരുന്നത് സോളാർ റെഡ്ഡിന്റെ 512GB സ്റ്റോറേജായിരുന്നു. ഇപ്പോൾ ഒരു ബേസ് മോഡൽ കൂടി വന്നിരിക്കുകയാണ്. 8GB + 128GB വേരിയന്റാണ് പുതിയതായി വിപണിയിൽ എത്തിയത്. ഓഫറിൽ വാങ്ങാൻ, ആമസോൺ ലിങ്ക്.
READ MORE: Vivo T3x 5G: 13000 രൂപ മുതൽ വില, സൂപ്പർ പ്രോസസർ, Powerful ബാറ്ററി, triple ക്യാമറ! പിന്നെന്ത് വേണം?
സോളാർ റെഡ് വേർഷന് 35,999 രൂപയാണ് വില. ആമസോണിൽ ഫോൺ ലഭ്യമാണ്. ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. ഐസിഐസിഐ, വൺകാർഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കിഴിവ് നേടാം. 1,250 തൽക്ഷണ കിഴിവാണ് ബാങ്ക് ഓഫറായി അനുവദിച്ചിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile