വീണ്ടും New Premium വൺപ്ലസ് ഫോൺ! OnePlus 11R സോളാർ റെഡ്ഡിൽ പുതിയ ഫോൺ വരുന്നൂ…

വീണ്ടും New Premium വൺപ്ലസ് ഫോൺ! OnePlus 11R സോളാർ റെഡ്ഡിൽ പുതിയ ഫോൺ വരുന്നൂ…
HIGHLIGHTS

OnePlus 11R Solar Red Edition ഏപ്രിൽ 18ന് ഇന്ത്യയിൽ വരുന്നൂ...

മിഡ് റേഞ്ച്- പ്രീമിയം ഫോണാണ് OnePlus 11R

ആമസോണിൽ പ്രീ-ബുക്കിങ് ആരംഭിച്ചു

വിപണി ശ്രദ്ധ നേടിയ ഫോണാണ് OnePlus 11R Solar Red Edition. വളരെ വ്യത്യസ്തമായ കളർ ഓപ്ഷനിലാണ് വൺപ്ലസ് 11ആർ വന്നത്. സോളാർ റെഡ് എഡിഷനിൽ ഒരു പുതിയ വേരിയന്റ് കൂടി വരികയാണ്. ഏപ്രിൽ 18ന് ഈ പുതിയ വേരിയന്റ് ഇന്ത്യയിലെത്തും.

OnePlus 11R സോളാർ റെഡ് പുതിയ വേരിയന്റ്

പുതിയ വേരിയന്റ് വരുന്നതായി ഔദ്യോഗിക സോഷ്യൽ മീഡിയ ചാനൽ വഴി കമ്പനി സ്ഥിരീകരിച്ചു. മിഡ് റേഞ്ച്- പ്രീമിയം ഫോണാണ് OnePlus 11R. സോളാർ റെഡ് നിറത്തിലുള്ള വൺപ്ലസ് ഫോൺ 8GB+128GB സ്റ്റോറേജിലാണ് വരുന്നത്.

oneplus 11r solar red
oneplus 11r solar red

OnePlus 11R പുതിയ ഫോൺ

കണ്ണെഞ്ചിപ്പിക്കുന്ന നിറമാണ് വൺപ്ലസ് 11ആർ സോളാർ റെഡ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ ഇനി ഇന്ത്യക്കാർക്ക് ലഭിക്കും. വില വിശദാംശങ്ങൾ നിലവിൽ അജ്ഞാതമാണ്, എന്നാൽ ഇത് അടുത്തിടെ പ്രഖ്യാപിച്ച OnePlus 12R-നേക്കാൾ വളരെ കുറവായിരിക്കും.

18GB റാമും 512GB സ്റ്റോറേജുമുള്ള ഫോണാണ് മുമ്പ് എത്തിയത്. ഇപ്പോൾ ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ വേരിയന്റിന്റെ പ്രീ-ബുക്കിങ് ഇതിനകം ആമസോണിൽ ആരംഭിച്ചു. സാധാരണ 11R മോഡലിനേക്കാൾ അല്പം വില കൂടുതലായിരിക്കും സോളാർ എഡിഷന്.

സോളാർ എഡിഷൻ പ്രീ-ബുക്കിങ്

ആമസോൺ വഴി പ്രീ-ഓർഡർ ചെയ്യുന്നവർക്ക് 999 രൂപയ്ക്ക് ബുക്ക് ചെയ്യാം. റിഡീം ചെയ്യുന്നതിന് മുമ്പ് പ്രീ-ബുക്കിങ് തുക ആമസോൺ പേ ബാലൻസായി തിരികെ ക്രെഡിറ്റ് ചെയ്യും. പ്രീ-ബുക്കിങ്ങിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക

ഓഫറുകൾ

ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വൺകാർഡ് ബാങ്ക് ഓഫറുകളുണ്ട്. 1,250 രൂപ തൽക്ഷണ കിഴിവ് ലഭിക്കുമെന്നാണ് ആമസോൺ വ്യക്തമാക്കിയിട്ടുള്ളത്. 6 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭിക്കും.

സോളാർ റെഡ് സ്പെസിഫിക്കേഷൻ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 SoC ആണ് വൺപ്ലസ്11R സോളാർ റെഡ്ഡിലുണ്ടാകുക. 50 മെഗാപിക്സൽ സോണി IMX890 സെൻസറാണ് ഫോണിലുള്ളത്. 8MP UW ക്യാമറയും, 2MP മാക്രോ ക്യാമറയും ഇതിലുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലിന്റേതാണ്.

Read More: Vivo T3x 5G: 13000 രൂപ മുതൽ വില, സൂപ്പർ പ്രോസസർ, Powerful ബാറ്ററി, triple ക്യാമറ! പിന്നെന്ത് വേണം?

5000mAh ബാറ്ററിയും 100W SUPERVOOC ചാർജറും ഫോണിലുണ്ട്. 25 മിനിറ്റിനുള്ളിൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാനാകും.

വൺപ്ലസ് 11R

വൺപ്ലസ് 11R സാധാരണ ഫോണിന് ഇന്ത്യയിൽ 32,999 രൂപയാണ് വില. വൺപ്ലസ് 12ആറിന് 39,999 രൂപയും വിലയാകും. ഈ വർഷം എത്തിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12, 12ആർ എന്നിവ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo