Vivo T3x 5G: 13000 രൂപ മുതൽ വില, സൂപ്പർ പ്രോസസർ, Powerful ബാറ്ററി, triple ക്യാമറ! പിന്നെന്ത് വേണം?
Vivo T3x 5G ഇന്ത്യയിൽ പുറത്തിറങ്ങി
3 വേരിയന്റുകളിൽ Vivo T3x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Snapdragon 6 Gen 1 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയാണ് ഈ ബജറ്റ് ഫോൺ വന്നിട്ടുള്ളത്
15,000 രൂപയ്ക്ക് താഴെ Vivo T3x 5G ഇന്ത്യയിൽ പുറത്തിറങ്ങി. അതിവേഗ പെർഫോമൻസും മൾട്ടി ടാസ്കിങ് എക്സ്പീരിയൻസും നൽകുന്ന ഫോണാണിത്. Snapdragon 6 Gen 1 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയാണ് ഈ ബജറ്റ് ഫോൺ വന്നിട്ടുള്ളത്. വിവോയുടെ ഈ പുതിയ പോരാളിയുടെ ഫീച്ചറുകളും വിലയും നോക്കാം.
SurveyVivo T3x 5G
3 വേരിയന്റുകളിലാണ് വിവോ T3x വരുന്നത്. 13,000 രൂപയിൽ തുടങ്ങുന്ന വിവോ ഫോണിന്റെ വില. 6000mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ് ഫീച്ചറുള്ള ഫോണാണിത്. ക്രിംസൺ ബ്ലിസ്, സെലസ്റ്റിയൽ ഗ്രീൻ എന്നീ 2 കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും.
Vivo T3x 5G ഫീച്ചറുകൾ
6.72-ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് വിവോ ടി3xലുള്ളത്. ഇതിന് 120Hz FHD+ അൾട്രാ വിഷൻ ഡിസ്‌പ്ലേയാണുള്ളത്. ഫോണിൽ സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസറാണ് നൽകിയിട്ടുള്ളത്. ഇത് സുഗമമായ പെർഫോമൻസും തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവവും നൽകും.

ഇത്രയും കുറഞ്ഞ ബജറ്റിൽ മികച്ച ക്യാമറയും കിട്ടുമോ എന്ന് അതിശയിക്കും. കാരണം ട്രിപ്പിൾ ക്യാമറ സെറ്റപ്പിലാണ് സ്മാർട്ഫോൺ വരുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8 എംപി സെക്കൻഡറി ക്യാമറയും 2 എംപി ബൊക്കെ ക്യാമറയും ഫോണിലുണ്ട്. സെൽഫി ക്യാമഫയായി 8MP സെൻസർ ഉപയോഗിച്ചിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ്ങിനെയും വിവോ ടി3x സപ്പോർട്ട് ചെയ്യുന്നു. എന്നാൽ 8GB വേർഷൻ വിവോയിൽ മാത്രമാണ് ഈ സൌകര്യമുള്ളത്.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. ഇത് Funtouch OS 14 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. നേരത്തെ പറഞ്ഞ പോലെ 44W ഫാസ്റ്റ് ചാർജിങ് ഫോണിലുണ്ട്. ഇതിൽ 6000mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ വർഷം വന്ന വിവോ ടി2xന്റെ പിൻഗാമിയാണ് ഫോൺ. കാര്യമായ പെർഫോമൻസും ബാറ്ററിയും ഫോണിലുണ്ട്. ക്യാമറയും നിങ്ങളെ നിരാശപ്പെടുത്തില്ല. വില കേട്ടാൽ നിങ്ങൾ ഞെട്ടും. ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളും കാത്തിരിക്കുന്നു.
വിലയും സ്റ്റോറേജും
മൂന്ന് വേരിയന്റുകളിൽ വിവോ T3x 5G പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാ വേരിയന്റുകളും 128GB ഇന്റേണൽ സ്റ്റോറേജിലാണ് വരുന്നത്. 4GB+128GB സ്റ്റോറേജുള്ള ഫോണിന്റെ വില 13,499 രൂപയാണ്. 6GB+128GB വേരിയന്റിന് 14,999 രൂപയാകും. 8GB+128GB വിവോ T3x 5Gയ്ക്ക് 16,499 രൂപ വിലയാകും.
വിൽപ്പന വിവരങ്ങൾ
ഏപ്രിൽ 24 മുതലാണ് ആദ്യ സെയിൽ ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ വഴി ഓൺലൈൻ പർച്ചേസ് നടത്താം. കൂടാതെ വിവോയുടെ എല്ലാ പാർട്ണർ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. പർച്ചേസിനുള്ള ലിങ്ക്
ആദ്യ വിൽപ്പനയിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റുകൾക്ക് ഓഫറുണ്ട്. HDFC, SBI ബാങ്ക് ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമാണ് ഓഫർ. 1,500 രൂപ വരെ വിലക്കിഴിവ് സ്വന്തമാക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile