Nothing Phone 4b
Flipkart ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സ്റ്റൈലിലും ഡിസൈനിലും വ്യത്യസ്തനായ Nothing Phone 4b സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിൽ സുവർണാവസരം! സാധാരണയായി 35000 രൂപ റേഞ്ചിൽ വരുന്ന നതിങ് ഫോണിന് ഫ്ലിപ്കാർട്ടിൽ 30000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങിക്കാം. ഒക്ടോബർ 9 നാണ് ഫ്ലിപ്കാർട്ടിൽ സെയിൽ മാമാങം ആരംഭിക്കുന്നത്.
നതിംഗിന്റെ സിഗ്നേച്ചർ സുതാര്യമായ ഡിസൈനും ആകർഷകമായ ഗ്ലിഫ് ലൈറ്റിംഗുമുള്ള സ്മാർട്ട് ഫോണാണിത്. Snapdragon 6 Gen 4 പ്രൊസസർ, 50MP മെയിൻ ക്യാമറയുമുള്ള നതിങ് ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കും. ഓഫർ വിലയിൽ ഫോൺ എങ്ങനെ സ്വന്തമാക്കാമെന്നും ബാങ്ക് ഡിസ്കൗണ്ടുകളും വിശദമായി അറിയാം.
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 20000 രൂപ റേഞ്ചിലാണ് ഫ്ലിപ്കാർട്ടിൽ വില വരുന്നത്. 49,999 രൂപയ്ക്കാണ് നതിങ് ഫോൺ 4ബി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 35999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇപ്പോൾ വിൽക്കുന്നത്. 20000 രൂപയ്ക്കും 29999 രൂപയ്ക്കും ഇടയിലാകും ഫോൺ ലഭിക്കുക എന്നാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്ക് കിഴിവും ചേർത്തുള്ള ഓഫറാകുമിതെന്നാണ് സൂചന. ഫ്ലിപ്കാർട്ട് ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും കൊടുക്കുന്നുണ്ട്.
Also Read: ഫ്ലിപ്പ്കാർട്ടിൽ ചാകര! Philips 300W ഡോൾബി സൗണ്ട്ബാർ 65 ശതമാനം കിഴിവിൽ വാങ്ങാം
Snapdragon പെർഫോമൻസും കരുത്തുറ്റ ബാറ്ററിയുമുള്ള ഫോണാണ് നതിങ് ഫോൺ 4ബി. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.