ഫ്ലിപ്പ്കാർട്ടിൽ ചാകര! Philips 300W ഡോൾബി സൗണ്ട്ബാർ 65 ശതമാനം കിഴിവിൽ വാങ്ങാം

വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തിയേറ്ററിലെ അതേ എക്സ്പീരിയൻസ് വേണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ 300W ഓഡിയോ ഔട്ട്പുട്ടുള്ള Dolby ഫീച്ചറുള്ള PHILIPS TAB4230/94 Soundbar ലാഭത്തിൽ പർച്ചേസ് ചെയ്യാം. വിശ്വസിക്കാനാകാത്ത അത്രയും വലിയ ഡിസ്കൗണ്ടിൽ ഡോൾബി സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. ടിവിയുടെ സാധാരണ സ്പീക്കറുകളിൽ നിന്ന് ലഭിക്കാത്ത 3D ഓഡിയോ അനുഭവം ഈ സൗണ്ട്ബാറിൽ ലഭ്യമാണ്. സ്മാർട്ട് ടിവികൾക്കൊപ്പം എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന ഓഡിയോ സിസ്റ്റമാണിത്. ഫിലിപ്സ് ഹോം തിയേറ്ററിന്റെ ഓഫറും സവിശേഷതകളും അറിയാം.

PHILIPS ഡോൾബി സൗണ്ട് ബാർ: ഫ്ലിപ്കാർട്ട് ഡീൽ

19,999 രൂപയ്ക്കാണ് ഫിലിപ്സിന്റെ ഡോൾബി സൗണ്ട് ബാർ ലോഞ്ച് ചെയ്തത്. 13000 രൂപ വില കുറച്ച് ഡോൾബി ഓഡിയോ സിസ്റ്റം 6000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 300 വാട്ട് ഓഡിയോയും 2.1 ചാനൽ സിസ്റ്റവുമുള്ള സൗണ്ട് ബാറിന് ഫ്ലിപ്കാർട്ടിൽ 65 ശതമാനം കിഴിവിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ ഫിലിപ്സ് ഓഡിയോ സിസ്റ്റം 6,999 രൂപയ്ക്ക് ലഭിക്കും. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 2156 രൂപ ഇളവ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. ഇങ്ങനെ 5000 രൂപ റേഞ്ചിൽ ഫിലിപ്സ് ഹോം തിയേറ്റർ സിസ്റ്റം പർച്ചേസ് ചെയ്യാം. 3 മാസത്തേക്ക് 2156 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു.

PHILIPS Dolby സൗണ്ട് ബാർ: പ്രത്യേകതകൾ

ഈ ഫിലിപ്സ് സൗണ്ട് ബാറിന് 2.1 ചാനൽ കോൺഫിഗറേഷനാണുള്ളത്. ഇതിന് രണ്ട് പ്രീമിയം സ്പീക്കർ ബാറുകളും ഡീപ് ആൻഡ് ഡെപ്റ്റ് ബോസ് സൗണ്ട് നൽകുന്ന പവർ ഫുൾ സബ് വൂഫറും ഓഡിയോ സിസ്റ്റത്തിനുണ്ട്. 300W ഔട്ട് പുട്ട് സൗണ്ട് ലഭിക്കുന്ന ഫിലിപ്സ് ഹോം തിയേറ്റർ സിസ്റ്റത്തിൽ നൽകിയിരിക്കുന്നു. പ്രീമിയം ഡിസൈനിലുള്ള ഫിലിപ്സ് സൗണ്ട്ബാറിന് 2.1 ചാനൽ സിസ്റ്റമാണുള്ളത്.

Also Read: ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് വില കൂടും! Ration Card മരവിപ്പിക്കും, പെൻഷൻ, SBI ചാർജുകളിലും LPG വേരിഫിക്കേഷനിലും പുതിയ നിയമങ്ങൾ

സൗണ്ട് ബാർ ഉള്ള സ്പീക്കർ സെറ്റപ്പും സൗണ്ട് ടെക്‌നോളജിയുമുണ്ട്. സിനിമകൾ കാണാനും സംഗീതത്തിനും മികച്ച ഓഡിയോ സപ്പോർട്ടും ഈ ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കും. HDMI ആർക്ക്, USB, AUX, ഓപ്‌റ്റിക്കൽ, ബ്ലൂടൂട്ട് തുടങ്ങിയ മൾട്ടി കണക്ഷൻ സപോർട്ട് ഫിലിപ്സ് സിസ്റ്റത്തിനുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :