വിലക്കയറ്റത്തിനിടയിലും വൻ ഓഫർ! Samsung ഫോൾഡ് ഫോൺ Amazon ഫെസ്റ്റിവലിൽ ലാഭത്തിൽ സ്വന്തമാക്കാം

Amazon Great Indian Festival സെയിലിൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾ വമ്പിച്ച ഓഫറുകളാണ് കാത്തിരിക്കുന്നത്. ഒക്ടോബർ 8 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. അടുത്ത ആഴ്ചയിലെ ഈ മഹാസെയിൽ മാമാങ്കത്തിൽ Samsung Galaxy Z Flip 8 ഫോണിനും വിലക്കുറവ് ലഭിക്കും. നേരിട്ടുള്ള കിഴിവിന് പുറമെ വിവിധ ബാങ്ക് കാർഡുകളിലൂടെ ഏറ്റവും മികച്ച ഡിസ്‌കൗണ്ടുകളും പ്രതീക്ഷിക്കാം.

ആകർഷകമായ മടക്കാവുന്ന ഡിസൈനും അത്യാധുനിക AI ഫീച്ചറുകളും പ്രീമിയം ക്യാമറ പെർഫോമൻസുമുള്ള സാംസങ് ഫ്ലിപ് ഹാൻഡ്സെറ്റാണിത്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഫോണിന് ലഭിക്കുന്ന ഓഫറുകളും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Samsung Galaxy Z Flip 8 Amazon Great Indian Festival Offer

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഫോണിന് 1,14,999 രൂപയാണ് വില. ആമസോണിൽ നിന്ന് ഫോൺ വാങ്ങുമ്പോൾ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9,549 രൂപ വരെ ലാഭിക്കാം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിനും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിനും 4,000 രൂപയുടെ കിഴിവ് നേടാം. ഇതിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് Z Flip 8 ഫോണിന് ലഭിക്കും.

Samsung Galaxy Z Flip 8 Features

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 സ്മാർട്ട് ഫോണിന് 6.9 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X മെയിൻ സ്‌ക്രീനാണുള്ളത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ സപ്പോർട്ടും കൊടുക്കുന്നു. ഫോണിന്റെ കവർ സ്‌ക്രീൻ 4.1 ഇഞ്ച് വലിപ്പമുള്ളതാണ്. എക്സിനോസ് 2600 ചിപ്പ്, 12GB റാം, 512GB വരെ സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്ന ഫോൾഡബിൾ ഫോണാകുമിത്.

Also Read: Google Fitbit Air: ഫിറ്റ്നെസ്സിൽ ഫുൾ ഫോക്കസ്, സ്ക്രീനില്ല, ഉറങ്ങുമ്പോഴും ധരിക്കാം; പുത്തൻ Google Fitbit Air എത്തി!

25W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സാംസങ് ഫ്ലിപ് ഫോണിലുണ്ടാകും. ഇതിൽ കരുത്തുറ്റ 4,300 mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 17-ലാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 പ്രവർത്തിക്കുന്നത്.

ഗാലക്‌സി Z ഫ്ലിപ്പ് 8 ഫോണിന് പിൻഭാഗത്ത് 50 മെഗാപിക്സൽ മെയിൻ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ യൂണിറ്റാകുമുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :