പുതിയ ഐഫോണല്ല; Virat Kohli ഉപയോഗിക്കുന്ന ‘സ്ലിം’ ഫോൺ ചർച്ചയാകുന്നു!

മുൻ ഇന്ത്യൻ നായകൻ Virat Kohli ഉപയോഗിക്കുന്ന ഫോൺ ഏതാണെന്നതാണ് വീണ്ടും ചർച്ചാവിഷയം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ 15,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം ക്രിക്കറ്റ് താരം ഒരു ഐഫോൺ ഉപയോഗിക്കുന്നതാണ് ചിത്രങ്ങളിൽ വൈറലാകുന്നത്. എന്നാൽ കൗതുകകരമായത് എന്തെന്നാൽ അദ്ദേഹം ഉപയോഗിക്കുന്നത് ഇപ്പോഴിറങ്ങിയ ഐഫോൺ 18 പ്രോയോ ഐഫോൺ 18 പ്രോ മാക്സോ അല്ല എന്നതാണ്. ഏത് ഫോണാണ് വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ടതായി മാറിയതെന്ന് നോക്കാം.

Virat Kohli Using Phone

കോഹ്‌ലിയുടെ കൈവശം കാണുന്ന ഫോൺ ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ അൾട്രാ-തിൻ മോഡലായ ഐഫോൺ എയർ ആണ്. ഇത് പ്രോ മോഡലുകളുടെ അത്രയും മികച്ച ക്യാമറ പെർഫോമൻസ് തരുന്നില്ലെങ്കിലും കനം കുറവായതിനാൽ കൊണ്ടുനടക്കാൻ എളുപ്പമാണ്. ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ രീതിയിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

വെറും 5.6mm കനവും 165 ഗ്രാം ഭാരവുമാണ് ഈ സ്മാർട്ട് ഫോണിനുള്ളത്. ഈ ഐഫോൺ എയറിന് വെറും 1,19,900 രൂപ മുതൽ 1,29,900 രൂപയാണ് വിലയാകുന്നത്. ഇപ്പോഴത്തെ ഐഫോൺ 18 പ്രോ മാക്സിനേക്കാൾ ഇത് താരതമ്യേന വളരെ വിലക്കുറവാണ്.

മുമ്പ് ക്രിക്കറ്റ് താരം രോഹിത് ശർമയും ഐഫോൺ എയർ ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ വിരാട് കോഹ്ലിയും അതേ മോഡൽ ഉപയോഗിക്കുന്നതോടെ ഐഫോൺ എയറിന്റെ ഡിമാൻഡ് വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഐഫോൺ എയറിന്റെ പ്രത്യേകത

120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. ഇതിന് HDR10, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഫോണിനുണ്ട്. ഈ ഐഫോണിൽ ആപ്പിളിന്റെ A19 പ്രോ ചിപ്‌സെറ്റാണ് സപ്പോർട്ട് ചെയ്യുന്നത്.

Also Read: ഒക്ടോബർ 1 മുതൽ എട്ടിന്റെ പണി! UPI MDR മാത്രമല്ല, AC, TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾക്ക് വില കൂടും?

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടാണുള്ളത്. ഫോണിൽ 48 മെഗാപിക്സൽ റിയർ ക്യാമറയും 18 മെഗാപിക്സൽ അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. രണ്ട് ക്യാമറകളും 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :