Gandhi Jayanti Wishes: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 രാജ്യം വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തിയായി ആഘോഷിക്കുകയാണ്. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ അനുസ്മരിക്കുന്ന ദിനമാണിത്. മഹാത്മാവിനെ സ്മരിക്കുന്നതിനൊപ്പം അദ്ദേഹം പകർന്നുതന്ന ജീവിതസന്ദേശങ്ങളും നമ്മുടെ യാത്രയിൽ കൂടെക്കൂട്ടാനും ഒക്ടോബർ 2 നമ്മളെ ഓർമപ്പെടുത്തുന്നു.
ഡിജിറ്റൽ യുഗത്തിൽ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയും സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെയും ഗാന്ധിജയന്തി ആശംസകൾ കൈമാറുന്നത് ഇന്ന് സാധാരണമാണ്.
ജീവിതത്തിൽ എന്നും പ്രചോദനമാകുന്ന മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങളും ആശംസ സന്ദേശങ്ങളും WhatsApp സ്റ്റാറ്റസിലും Instagram ലും പങ്കുവയ്ക്കാനുള്ള ഫോട്ടോകളും ഇവിടെ പങ്കുവയ്ക്കുന്നു.
വെറുപ്പിനെ സ്നേഹം കൊണ്ടും അക്രമത്തെ അഹിംസ കൊണ്ടും നേരിടാൻ പഠിപ്പിച്ച ഗാന്ധിയദർശനങ്ങൾ എന്നും ജീവിതത്തിന് കൂട്ടാകട്ടെ, ഏവർക്കും ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ!
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. ബാപ്പുജിയുടെ വചനങ്ങളോടെ ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ!
സത്യവും ധര്‍മ്മവും ലോകത്തിൽ സ്ഥാപിക്കാൻ നമുക്ക് പ്രയത്നിക്കാം. സമാധാനത്തിന്റെ പുലരിയ്ക്കായി നമുക്ക് പ്രതീക്ഷിക്കാം. ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ
സൂര്യനുദിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച അഹിംസയുടെ പിതാവിന് ആദരവും പ്രണാമവും. സ്നേഹം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ!
അഹിംസയിലുറച്ച് അനീതിയ്ക്ക് എതിരെ പോരാടിയ ധീരനായ മഹാത്മാവിന് ഗാന്ധിജയന്തി ആശംസകൾ!
ഗാന്ധിജിയുടെ ജീവിതം നമ്മുടെ ജീവിതത്തിന്റെ ശക്തിയും പ്രചോദനവുമാകട്ടെ. ഏവർക്കും ഗാന്ധിജയന്തി ആശംസകൾ!
മഹാത്മഗാന്ധി വചനങ്ങൾ (Quotes)
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’, ഗാന്ധി ജയന്തി ആശംസകൾ!
‘പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക’
‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.’ ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ!
‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.’ ഊഷ്മളമായ ഗാന്ധി ജയന്തി ആശംസകൾ നേരുന്നു!
‘എന്റെ ശരീരത്തെ നിങ്ങള്‍ക്ക് തടവിലാക്കാം, മനസിനെ ചങ്ങലയ്ക്കിടാനാവില്ല’
‘പ്രാര്‍ത്ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.’ ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ!
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം. സ്നേഹം നിറഞ്ഞ ഗാന്ധി ജയന്തി ആശംസകൾ!’
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.