ഇനി 3 മാസത്തേക്ക് റീചാർജ് ടെൻഷനില്ല! Unlimited ഓഫറുകളുള്ള Jio റീചാർജ് പ്ലാൻ

നോക്കി റീചാർജ് ചെയ്താൽ നഷ്ടമില്ലാതെ ആസ്വദിക്കാവുന്ന Jio റീചാർജ് പ്ലാൻ അറിയാമോ? 1000 രൂപയിലും താഴെ വിലയിൽ ജിയോയിൽ മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. അടിക്കടി റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ Jio പ്ലാൻ അനുയോജ്യമാണ്. കൃത്യമായി 90 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണിത്. പ്രതിദിനം വലിയ അളവിൽ ഡാറ്റാ ആനുകൂല്യങ്ങളും എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ലഭിക്കുന്ന പ്ലാനാണിത്. ജിയോയുടെ 899 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ റീചാർജ് പാക്കേജിന്റെ കൃത്യമായ വാലിഡിറ്റിയും പ്ലാനിലെ ആനുകൂല്യങ്ങളും വിശദമായി അറിയാം.

Jio 899 Plan

899 രൂപയാണ് ഈ ജിയോ പ്ലാനിന് ചെലവാകുന്നത്. ഇതിൽ റിലയൻസ് ജിയോ 98 ദിവസത്തെ വാലിഡിറ്റി തരുന്നു. പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും 5ജിയും എസ്എംഎസ് ഓഫറുകളും തരുന്നു. 10 രൂപയിലും താഴെയാണ് ഈ ജിയോ പ്ലാനിന്റെ ദിവസച്ചെലവ്. 900 രൂപയിലും താഴെ വിലയാകുന്ന റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Also Read: കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ പേടി വേണ്ട! പ്രതിവർഷം 1000 രൂപയിൽ JioShield; അൺലിമിറ്റഡ് 5ജി ഉൾപ്പെടെ വമ്പൻ ഓഫറുകൾ

ജിയോ 899 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

  • വാലിഡിറ്റി: കൃത്യം 90 ദിവസത്തെ വാലിഡിറ്റി
  • അൺലിമിറ്റഡ് കോളുകൾ: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി (STD) കോളുകൾ സൗജന്യമായി വിളിക്കാം.
  • പ്രതിദിന ഡാറ്റ: ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഈ 180 GB ഡാറ്റയ്ക്ക് പുറമെ 20 ജിബി ഡാറ്റയും ലഭിക്കും. ഇങ്ങനെ മൊത്തം 200 ജിബി 90 ദിവസത്തേക്ക് 4ജി വരിക്കാർക്ക് ലഭിക്കും.
  • അൺലിമിറ്റഡ് 5G: ജിയോ 5G കവറേജ് ലഭിക്കുന്ന പ്രദേശത്ത്, 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ പരിധിയില്ലാതെ സൗജന്യമായി 5G ഡാറ്റ ഉപയോഗിക്കാം.
  • സൗജന്യ എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭ്യം.
  • അധിക ആനുകൂല്യങ്ങൾ: ജിയോ ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
  • എഐ ഓഫറുകൾ: 899 രൂപ പ്ലാനിൽ 18 മാസത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. കാൻവ സബ്സ്ക്രിപ്ഷനും ജിയോയുടെ ഈ 90 ദിവസ പ്ലാനിൽ ലഭ്യമാണ്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :