സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി

സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ പുതുപുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. 6000mAh ബാറ്ററിയും IP64 റേറ്റിങ്ങുമുള്ള Samsung Galaxy A08 മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 18,000 രൂപയ്ക്ക് താഴെ വരുന്ന ബഡ്ജറ്റ് സെഗ്‌മെന്റിലാണ് സാംസങ് എ സീരീസിലെ പുത്തൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. മികച്ച ഫോട്ടോഗ്രാഫിയ്ക്കായി 50MP മെയിൻ ക്യാമറയുള്ള ഫോണാണിത്. സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ്ങിന്റെ പുതിയ പടക്കുതിരയായി മാറാൻ പോകുന്ന ഗാലക്സി എ08 മോഡലിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.

Samsung Galaxy A08 Price India

സാംസങ് ഗാലക്‌സി എ08 ഫോൺ ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന് വില 18,499 രൂപയാണ്. ഡാർക്ക് ബ്ലൂ, ഗ്രീൻ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോറുകൾ, അംഗീകൃത റീട്ടെയിലർമാർ, Samsung.com, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഫോൺ സ്വന്തമാക്കാം. ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ ആറു മാസം വരെയുള്ള ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ08 ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ PLS LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. മീഡിയടെക് ഹീലിയോ G99+ ചിപ്‌സെറ്റാണ് ഈ സാംസങ് ഫോണിലുള്ളത്. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും സാംസങ് ഗാലക്സി എ08 പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.

Also Read: പുതിയ ഐഫോണല്ല; Virat Kohli ഉപയോഗിക്കുന്ന ‘സ്ലിം’ ഫോൺ ചർച്ചയാകുന്നു!

ആൻഡ്രോയിഡ് 16-അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 സോഫ്റ്റ് വെയറിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ആറ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.

സർക്കിൾ ടു സെർച്ച് 3.0, ജെമിനി, പെർപ്ലെക്സിറ്റി തുടങ്ങിയ എഐ ഫീച്ചറുകൾ ഗാലക്സി A08 പിന്തുണയ്ക്കുന്നു. സാംസങ്ങിന്റെ ഗാലക്സി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ക്വിക്ക് ഷെയർ, മോഡ്സ് ആൻഡ് റൂട്ടീൻസ് എന്നീ ഫീച്ചറുകളും ഫോണിനുണ്ട്.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിന് f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൻസറുണ്ട്.

6,000mAh ബാറ്ററിയുള്ള ഗാലക്സി A08 ഫോണിന് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഈ സാംസങ് ഫോണിൽ കോർണിങ് Gorilla Glass 5 പ്രൊട്ടക്ഷനാണുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകാൻ IP64 റേറ്റിംഗും സാംസങ് ഗാലക്സി എ08 ഫോണിനുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :