നോക്കിയ X ഈ മാസം ലോകവിപണിയിൽ എത്തുന്നു 2018

നോക്കിയ  X ഈ മാസം ലോകവിപണിയിൽ എത്തുന്നു 2018
HIGHLIGHTS

നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco ശേഷം പുതിയ മോഡലുകളുമായി നോക്കിയ

നോക്കിയായുടെ രണ്ടു മോഡലുകളായ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco കഴിഞ്ഞ ദിവസ്സം ഓൺലൈൻ ഷോപ്പുകളിൽ എത്തിയിരുന്നു .എന്നാൽ ഈ മാസം നോക്കിയ ചൈന വിപണിയിൽ മറ്റൊരു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .നോക്കിയ X എന്ന മോഡലാണ് മെയ് 16 മുതൽ എത്തുന്നത് .19:9  ഡിസ്പ്ലേ റെഷിയോയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .1080×2280 പിക്സൽ റെസലൂഷനും ഇതിനുണ്ട് .Qualcomm Snapdragon 636 പ്രോസസർ അല്ലെങ്കിൽ MediaTek Helio P60 ൽ ആയിരിക്കും  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .12 മെഗാപിക്സലിന്റെ ഡ്യൂവൽ (Carl Zeiss lenses) ക്യാമറകളാണ് ഉള്ളത് .ഈ മാസം 16 നു ഇത് ചൈന വിപണിയിൽ പ്രതീക്ഷിക്കാം .

നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .49,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

25999 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .കൂടാതെ നോക്കിയായുടെ ഷോപ്പുകളിലും ഈ രണ്ടു മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo