നോക്കിയ C 1 സെപ്റ്റംബർ 7 മുതൽ ലോകവിപണിയിൽ വരുമെന്ന് സൂചന

Highlights

12,999 രൂപയ്ക്ക് നോക്കിയ സ്മാർട്ട് ഫോണുകൾ എത്തുമെന്ന് സൂചന

ഒരു വലിയ ഇടവേളയ്ക്ക് ശേഷം നോക്കിയ തിരിച്ചു വരുന്നു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലായ സി 1 ആണ് സെപ്‌റ്റംബറിൽ എത്തുമെന്ന് കരുതുന്നു .മികച്ച സവിഷേതകളാണ് ഇതിനു നൽകിയിരിക്കുന്നത് .മൈക്രോ സോഫ്റ്റുമായുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ നോക്കിയ സ്വന്തം സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത് .

നോക്കിയ സി 1 5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഉള്ളത് .1.4 GHz Octa Core പ്രൊസസർ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,൩൨ ജിബിയുടെ ഇന്റെര്ണല് മെമ്മറിയും ഇതിനുണ്ട് .128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .1920x1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഡിജിറ്റൽ സൂമിങ് സംവിധാനത്തോടെയാണ് ഇതിന്റെ ക്യാമറ നിർമിച്ചിരിക്കുന്നത് .3000 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .നോക്കിയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകവിപണി മുഴുവനും .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile