Nothing Phone ഒരേ പൊളി! നമ്മുടെ നൊസ്റ്റു നോക്കിയ Snake game നതിങ്ങിന്റെ ഹോം സ്ക്രീനിൽ| New Feature

HIGHLIGHTS

Nokia കീബോർഡ് ഫോണുകളിലുണ്ടായിരുന്ന Snake game നതിങ് ഫോണിലേക്കും വരുന്നു

നഥിംഗ് ഫോൺ (1), ഫോൺ (2), ഫോൺ 2 എ സീരീസുകളിലാണ് ഈ സൌകര്യമുള്ളത്

ഹോം സ്‌ക്രീൻ വിജറ്റ്‌സിൽ ഇനി സ്നേക്ക് ഗെയിം കളിക്കാം

Nothing Phone ഒരേ പൊളി! നമ്മുടെ നൊസ്റ്റു നോക്കിയ Snake game നതിങ്ങിന്റെ ഹോം സ്ക്രീനിൽ| New Feature

ലൈറ്റ് കത്തുന്ന പ്രീമിയം ഫോൺ മാത്രമല്ല കേട്ടോ Nothing Phone! ഇപ്പോഴിതാ നമ്മുടെ ഗൃഹാതുരത്വത്തെ പിടിച്ചിരിക്കുകയാണ് കാൾ പേയിയുടെ നതിങ്. Nokia കീബോർഡ് ഫോണുകളിലുണ്ടായിരുന്ന Snake game നതിങ് ഫോണിലേക്കും വരുന്നു.

Digit.in Survey
✅ Thank you for completing the survey!

Nothing Phone Wow ഫീച്ചർ

പലരുടെയും ആദ്യ ഫോൺ നോക്കിയ ആയിരിക്കും. അല്ലെങ്കിൽ നമ്മുടെ രക്ഷിതാക്കളിൽ നിന്ന് സ്നേക്ക് ഗെയിം കളിക്കാനായി ഫോൺ വാങ്ങി ഉപയോഗിച്ചവരായിരിക്കും. ഭിത്തിയിൽ തട്ടി മരിക്കുന്ന പാമ്പ്, സ്വന്തം വാലിൽ ഇടിച്ച് മരിക്കുന്ന പാമ്പ്. പന്ത് വിഴുങ്ങുന്തോറും ഭീമനായി കൊണ്ടേയിരിക്കുന്ന പാമ്പ്. വിചിത്രവും എന്നാൽ വളരെ രസകരവും സിമ്പിളുമായ പാമ്പിന്റെ ഗെയിം നമ്മുടെ നൊസ്റ്റു കൂടിയായിരുന്നു.

ഇപ്പോഴിതാ സ്മാർട്ഫോണിലെ ഹോം സ്ക്രീൻ വിജറ്റിൽ അത് ലഭിച്ചാൽ എങ്ങനിരിക്കും? ലൈറ്റ് കത്തിച്ച് വിപണിയിൽ പുതുമ സൃഷ്ടിച്ച ആൾക്കാരാണ് നതിങ്. ഇപ്പോൾ വിജറ്റിൽ ഐക്കണിക് സ്നേക്ക് ഗെയിമും കൊണ്ട് വന്ന് വീണ്ടും ടെക്നോളജി പ്രേമികളെ കൈയിലെടുക്കുന്നു.

nokia iconic snake game now in nothing phone
സ്നേക്ക് ഗെയിം നതിങ്ങിൽ

Snake ഗെയിം Nothing Phone വിജറ്റിൽ!

രാഹുൽ ജനാർദനൻ, തോമസ് ലെജൻഡ്രെ എന്നിവരുടെ സഹകരണത്തോടെയാണ് ഹോം സ്‌ക്രീൻ വിജറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ നതിംഗ് കമ്മ്യൂണിറ്റി വിജറ്റ്‌സ് ആപ്പ് വഴി ഇത് ഇപ്പോൾ ഇന്ത്യക്കാർക്കും ലഭ്യമാണ്. എങ്ങനെ നതിങ് ഫോൺ ഹോം സ്ക്രീനിൽ സ്നേക്ക് ഗെയിം കൊണ്ടുവരാമെന്ന് നോക്കാം.

സ്നേക്ക് ഗെയിം എങ്ങനെ നതിങ്ങിലാക്കാം?

നഥിംഗ് ഫോൺ (1), ഫോൺ (2), ഫോൺ 2 എ സീരീസുകളിലാണ് ഈ സൌകര്യമുള്ളത്. ഈ സ്നേക്ക് ഗെയിം വേണമെങ്കിൽ നതിങ് ഫോണുള്ളവർ നതിങ് കമ്മ്യൂണിറ്റി വിജറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് ഹോം സ്‌ക്രീനിലേക്ക് ചേർക്കാനാകുന്ന സ്‌നേക്ക് ഗെയിം വിജറ്റ് ആപ്പിൽ കാണാം. ഹോം സ്‌ക്രീൻ വിജറ്റ്‌സ് സെഷനിൽ വിജറ്റ് കാണാനായില്ലെങ്കിൽ മറ്റൊരു വഴി കൂടിയുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് Nothing Launcher ആപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഇത് കാണാനാകും.

Also Read: 256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറയുമുള്ള സ്റ്റൈലിഷ് Motorola Edge ഫോൺ 12000 രൂപ വിലക്കുറവിൽ!

ഗെയിം പ്ലേ എങ്ങനെ?

ഇനി എങ്ങനെയാണ് നതിങ് ഫോണിൽ സ്നേക്ക് ഗെയിം കളിക്കുന്നതെന്ന് അറിയണ്ടേ? സാധാരണ ആപ്പിൽ നിന്നാണ് ഗെയിം കളിക്കുന്നത്. എന്നാൽ നഥിംഗ് ഫോണുകളിൽ സ്നേക്ക് ഗെയിം വിജറ്റിൽ ആയതിനാൽ എങ്ങനെ കളിക്കാമെന്ന് അറിയാം.

നിങ്ങൾ വിചാരിക്കുന്ന പോലെ തന്നെയാണ്, സംഭവം സിമ്പിളാണ്. സ്നേക്ക് ഗെയിമിനായി ആദ്യം ഹോം സ്ക്രീനിലെ വിജറ്റ് ബോക്സിൽ ടാപ്പ് ചെയ്യുക. പിന്നീട് നമ്മുടെ സ്റ്റാർ പാമ്പിന്റെ മൂവ്മെന്റ്/ ചലനങ്ങൾ അനുസരിച്ച് ടാപ്പ് ചെയ്താൽ മതി. മുകളിലേക്കും താഴേക്കും, ഇടത്തോട്ടും വലത്തോട്ടുമൊക്കെ കൺട്രോൾ ചെയ്ത് കളിക്കാം. നോക്കിയ ഫോണിൽ കളിച്ച പോലെ എവിടെയെങ്കിലും ഇടിച്ചാൽ പാമ്പ് ചത്തു. ഇനി ഇടയ്ക്ക് നിങ്ങൾക്ക് ഗെയിം നിർത്തണമെങ്കിൽ പോസ് ഓപ്ഷനും ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo