യുണിസോക് എസ്സി9863എ പ്രോസസറുമായി നോക്കിയ സി22

HIGHLIGHTS

ഡ്രോപ്പ് പ്രൊട്ടക്ഷൻ പോലെയുള്ള ഫീച്ചറുമായിട്ടാണ് ഫോൺ എത്തുന്നത്

യുണിസോക് എസ്സി9863എ പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്

5000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്

യുണിസോക് എസ്സി9863എ പ്രോസസറുമായി നോക്കിയ സി22

നോക്കിയ അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോൺ ആണ് നോക്കിയ സി22 (Nokia C22). മികച്ച ഡ്രോപ്പ് പ്രൊട്ടക്ഷൻ പോലെയുള്ള ഫീച്ചറുകളുമായാണ് ഡിവൈസ് വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ നിരക്കിൽ പരമാവധി ഫീച്ചറുകളും സ്പെക്സുമുള്ള ഫോണുകൾക്കായി തിരയുന്നവർക്ക്‌ മികച്ച ഓപ്ഷനാണ് നോക്കിയ C2 (Nokia C22).

Digit.in Survey
✅ Thank you for completing the survey!

വിലയും ലഭ്യതയും 

മെയ് 11 മുതലാണ് നോക്കിയ സി22  (Nokia C22) സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചത്. രണ്ട് റാം വേരിയന്റുകളിൽ ഡിവൈസ് വിപണിയിൽ ലഭ്യമാകും. 2GB റാം + 64GB ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ വരുന്നത്. 2GB വെർച്വൽ റാം സപ്പോർട്ട് കൂടിയാകുമ്പോൾ ആകെ റാം കപ്പാസിറ്റി 4GB ആകും. ഈ മോഡലിന് 7,999 രൂപയാണ് വില വരുന്നത്. നോക്കിയ സി22  (Nokia C22) സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വേരിയന്റ് 4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വിപണിയിൽ എത്തുന്നത്. 2GB വെർച്വൽ റാം സപ്പോർട്ട് കൂടിയാകുമ്പോൾ ആകെ റാം കപ്പാസിറ്റി 6 ജിബിയിലെത്തുന്നു. 8,499 രൂപയാണ് നോക്കിയ സി22 ഫോണിന്റെ ഹൈ എൻഡ് വേരിയന്റിന് വില വരുന്നത്. ചാർക്കോൾ, സാൻഡ്, പർപ്പിൾ കളർ ഓപ്ഷനുകളിലും സി22 വാങ്ങാൻ കിട്ടും.

നോക്കിയ സി22: ഡിസ്പ്ലേയും പ്രോസസറും  

 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 20:9 ആസ്പക്റ്റ് റേഷ്യയും 720 x 1600 റെസലൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1.6 ഗിഗാ ഹെർട്സ് വരെ പ്രോസസിങ് സ്പീഡ് നൽകുന്ന യുണിസോക് എസ്സി9863എ പ്രോസസറാണ് നോക്കിയ സി22 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 

നോക്കിയ സി22: സ്റ്റോറേജ് വേരിയന്റുകൾ 

4 ജിബി വരെ റാം കപ്പാസിറ്റിയും 64 ജിബി ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയും നോക്കിയ സി22 സ്മാർട്ട്ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 256 ജിബി വരെയായി ഉയർത്താനും സാധിക്കും. 2 ജിബി വെർച്വൽ റാം സപ്പോർട്ടും നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ഗോ എഡിഷൻ ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.

നോക്കിയ സി22: ക്യാമറ സ്‌പെസിഫിക്കേഷൻസ് 

13 എംപി വരുന്ന പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് നോക്കിയ സി22 പായ്ക്ക് ചെയ്യുന്നത്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്. പോർട്രെയ്റ്റ്, എച്ച്ഡിആർ, നൈറ്റ് മോഡ് തുടങ്ങിയ ക്യാമറ ഫീച്ചറുകൾക്ക് ഒപ്പം ഫ്രണ്ടിലും ബാക്കിലും എൽഇഡി ഫ്ലാഷുകളും നൽകിയിരിക്കുന്നു.

നോക്കിയ സി22: ബാറ്ററി 

5000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സി22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 10W ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു. ബാറ്ററി സേവർ ഫീച്ചറും സി22 സ്മാർട്ട്ഫോണിലുണ്ട്. 3 ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ സി22 സ്മാർട്ട്ഫോണിൽ കമ്പനി ഔദ്യോഗികമായി ഓഫർ ചെയ്യുന്നത്. 

നോക്കിയ സി22: കണക്റ്റിവിറ്റി ഫീച്ചറുകൾ 

4G എൽടിഇ, ബ്ലൂടൂത്ത് 5.2, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി, വൈഫെ, ജിപിഎസ് / എജിപിഎസ് / ഗലീലിയോ എന്നിവയെല്ലാമാണ് നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ കണക്റ്റിവിറ്റി ഫീച്ചറുകൾ. വയർഡ് & വയർലെസ് ഡ്യുവൽ മോഡുള്ള എഫ്എം റേഡിയോ സപ്പോർട്ട്, നാനോ സിം കാർഡുകൾ, സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫെസിലിറ്റി, ഐപി52 വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ്, എന്നിവയും നോക്കിയ സി22 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. നാനോ പാറ്റേൺ പോളികാർബണേറ്റ് റിയർ പാനലാണ് നോക്കിയ സി22 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo