സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
ടോപ് ഫീച്ചറുകളുള്ള പുതിയ Realme 16 Pro 5G ലോഞ്ച് ചെയ്തു. റിയൽമി 16 പ്രോ സീരീസിൽ രണ്ട് സ്മാർട്ട്‌ഫോണുകളാണ് പുറത്തിറങ്ങിയത്. 30000 രൂപ റേഞ്ചിലാണ് റിയൽമി 16 പ്രോ അവതരിപ്പിച്ചത്. 200MP ക്യാമറയും 7000mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. ഈ പുത്തൻ ഫോണിന്റെ 5 പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് ഞങ്ങൾ പറഞ്ഞുതരാം.
SurveyRealme 16 Pro 5G 5 Key Features
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിലാണ് സാധാരണ 200 മെഗാപിക്സലിന്റെ സെൻസറുള്ളത്. മിഡ് റേഞ്ചിൽ വരുന്ന ഈ റിയൽമി ഹാൻഡ്സെറ്റിലും ഇതേ ക്യാമറ വരുന്നു. റിയൽമി 16 പ്രോയിൽ ഫ്ലാഗ്ഷിപ്പ് 200MP പ്രൈമറി സെൻസറുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഇതിലില്ല. സ്മാർട്ട് ഫോണിൽ 8MP സെക്കൻഡറി സെൻസറും കൊടുത്തിരിക്കുന്നു.
Also Read: 200MP OIS ക്യാമറയും, 50MP പോർട്രെയിറ്റ് ലെൻസുമായി Realme അവതരിപ്പിച്ച കിടിലോസ്കി ഫോൺ
സ്മാർട്ട് ഫോണിലെ രണ്ടാമത്തെ ഹൈലൈറ്റ് അതിന്റെ സെൽഫി സെൻസറാണ്. ഉയർന്ന നിലവാരമുള്ള വീഡിയോ കോളുകളിങ്ങിനായി ഇതിൽ 50MP മുൻ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു.

ഇതിൽ കരുത്തുറ്റ ബാറ്ററിയുമുണ്ട്. 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണ് റിയൽമി 16 പ്രോ. ഇതിൽ കമ്പനി 7000mAh ബാറ്ററി നൽകിയിരിക്കുന്നു.
ഈ റിയൽമി ഫോണിൽ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്. ഫോൺ സ്ക്രീൻ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടിൽ വരുന്നു. ഈ ഫോണിൽ ഇന്റഗ്രേറ്റഡ് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ കൊടുത്തിട്ടുണ്ട്.
റിയൽമി 16 പ്രോയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7 ആണ് പ്രവർത്തിക്കുന്നത്. ഗൂഗിളുമായി പാർട്നർഷിപ്പ് ചെയ്താണ് ആൻഡ്രോയിഡ് സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നത്. യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി റിയൽമി നിരവധി നൂതന ഗൂഗിൾ ജെമിനി AI ഫീച്ചറുകളും കൊടുത്തിട്ടുണ്ട്.
ഈ അഞ്ച് ഫീച്ചറുകൾക്ക് പുറമെ സ്മാർട്ട് ഫോണിന്റെ പ്രോസസർ എന്താണെന്നും അറിയണ്ടേ? മീഡിയാടെക് ഡൈമൻസിറ്റി 7300 മാക്സ് ചിപ്സെറ്റാണ് റിയൽമി കൊടുത്തിട്ടുള്ളത്. IP66, IP68, IP69, IP69K റേറ്റിങ്ങുള്ള ഫോണാണിത്.
റിയൽമി 16 പ്രോ 5ജി വില, വിൽപ്പന
8GB + 128GB: 31,999 രൂപ
8GB + 256GB: 33,999 രൂപ
12GB + 256GB: 36,999 രൂപ
പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ, മാസ്റ്റർ ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും. ജനുവരി 9 നാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന തുടങ്ങുന്നത്. 3000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു. റിയൽമി സൈറ്റിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും റിയൽമി 16 പ്രോ 5ജി വാങ്ങിക്കാനാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile