200MP OIS ക്യാമറയും, 50MP പോർട്രെയിറ്റ് ലെൻസുമായി Realme അവതരിപ്പിച്ച കിടിലോസ്കി ഫോൺ
2026 ന് കിക്ക് സ്റ്റാർട്ട് നൽകിക്കൊണ്ട് Realme 16 Pro Plus 5G പുറത്തിറക്കി. മിഡ് റേഞ്ച് പ്രീമിയം വിഭാഗത്തിലേക്കാണ് റിയൽമി 16 പ്രോ സീരീസ് വന്നിട്ടുള്ളത്. റിയൽമി 16 പ്രോ പ്ലസ്സിനൊപ്പം റിയൽമി 16 പ്രോയും അവതരിപ്പിച്ചു.
Surveyഡ്യൂറബിലിറ്റിയിലും ക്യാമറയിലും ഡിസൈനിലുമെല്ലാം പഴയ മോഡലുകളേക്കാൾ മികച്ച അപ്ഗ്രേഡ് ഈ സ്മാർട്ട് ഫോണുകളിലുണ്ട്.
Realme 16 Pro Plus 5G Features
റിയൽമി 16 പ്രോ പ്ലസിന് ഒരു വളഞ്ഞ AMOLED ഡിസ്‌പ്ലേയാണുള്ളത്. 6,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും, അൾട്രാ-സ്ലിം 1.48mm ബെസലുകളും ഇതിനുണ്ട്. 2,500Hz ടച്ച് സാമ്പിൾ റേറ്റുള്ള സ്മാർട്ട്ഫോൺ ആണിത്.
IP66, IP68, IP69, IP69K റേറ്റിംഗുള്ള ഫോണാണിത്. റിയൽമി 16 പ്രോ പ്ലസിന് സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 7,000mAh ബാറ്ററി ഇതിലുണ്ട്.

പെർഫോമൻസിന് പ്രാധാന്യം നൽകുന്ന ഫോണാണിത്. ഈ സ്മാർട്ട് ഫോൺ ക്യാമറയ്ക്കും പ്രാധാന്യം നൽകുന്നു. റിയൽമി 16 പ്രോ പ്ലസ്സിൽ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. OIS സപ്പോർട്ടാണ് പ്രൈമറി ക്യാമറയ്ക്കുള്ളത്. 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഏകദേശം 3.5x ഒപ്റ്റിക്കൽ സൂം ഈ ക്യാമറയ്ക്കുണ്ട്. റിയൽമി ഫോണിൽ 50MP സെൽഫി സെൻസർ കൊടുത്തിട്ടുണ്ട്.
Also Read: Happy 2026 Offer: BSNL വരിക്കാർക്ക് ഒരു മാസം ഫുൾ Unlimited സേവനങ്ങൾ, ഒരു രൂപയ്ക്ക്!
റിയൽമി UI 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഇതിലുള്ളത്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും റിയൽമി ഓഫർ ചെയ്യുന്നു.
റിയൽമി 16 പ്രോ പ്ലസ് 5ജി വില
റിയൽമി 16 പ്രോ പ്ലസ് 5ജിയ്ക്ക് രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 8 ജിബി + 128 ജിബി സ്റ്റോറേജുള്ള ഫോണിന് 39,999 രൂപയാകുന്നു. 8 ജിബി + 256 ജിബി ഫോണിന് 41,999 രൂപയാണ് വില. ടോപ് വേരിയന്റായ 12 ജിബി + 256 ജിബി കോൺഫിഗറേഷന് 44,999 രൂപയുമാകുന്നു.
ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ലഭ്യമാകും. ജനുവരി 9 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വിൽപ്പന ആരംഭിക്കുന്നു. 4000 രൂപയുടെ ബാങ്ക് കിഴിവോടെയാകും ഫോൺ വിൽക്കുന്നത്.
ഇങ്ങനെ 35999 രൂപ മുതൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. 37999 രൂപ, 40999 രൂപയ്ക്കും മറ്റ് രണ്ട് സ്റ്റോറേജ് ഫോണുകൾ പർച്ചേസ് ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile