പുതിയ യു യുണികോൺ ഇപ്പോൾ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Highlights

4 ജിബി റാംമ്മിലും , 4000 mAh ബാറ്ററി കരുത്തിലും യു യുണികോൺ

യു യുണികോൺ സ്മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചു .അതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 5.5 FHD ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ പെർഫൊമൻസിനെ കുറിച്ച് പറയുവാണെങ്കിൽ 4 ജിബി മികച്ച റാംമ്മും , 32 ജിബിയുടെ മെമ്മറി സ്റ്റൊറെജും ഇതിനുണ്ട് .128 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കാം .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും 5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

 

MediaTek Helio P10 – 1.8 Ghz Octa Core ആണ് ഇതിന്റെ പ്രോസസ്സർ .അന്ട്രോയിട് 5.1.1 ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ബാറ്ററി തന്നെയാണ് ഇതിന്റെ പ്രധാന കരുത്തു എന്ന് വെണമെങ്കിൽ പറയാം .കാരണം 4000 mAh മികച്ച ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ വില എന്നുപറയുന്നത് Rs. 12,999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .

 

സവിശേഷതകൾ

ഡിസ്പ്ലേ : 5.5 FHD ഡിസ്പ്ലേ

റാം : 4 ജിബി

സ്റ്റൊറെജ് : 32 ജിബി

പ്രോസസ്സർ : MediaTek Helio P10

ക്യാമറ : 13MP പിൻ , 5 MP മുൻ

ബാറ്ററി : 4000 mAh  

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile