Vivo T3 Lite: സൂപ്പർ ബജറ്റ് New 5G ഫോൺ വിപണിയിൽ, വില 12000 രൂപയ്ക്ക് താഴെ!

HIGHLIGHTS

പുതിയ കൂൾ ബജറ്റ് 5G ഫോണാണ് Vivo T3 Lite 5G

ബജറ്റ് 5G സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്ന സാധാരണക്കാർക്ക് ഇത് പ്രയോജനപ്പെടും

12,000 രൂപയ്ക്ക് താഴെ വിലയാകുന്ന 2 വേരിയന്റുകളാണ് ഇതിലുള്ളത്

Vivo T3 Lite: സൂപ്പർ ബജറ്റ് New 5G ഫോൺ വിപണിയിൽ, വില 12000 രൂപയ്ക്ക് താഴെ!

സൂപ്പർ കൂൾ ബജറ്റിൽ Vivo T3 Lite 5G പുറത്തിറങ്ങി. 5000 mAh ബാറ്ററിയും ഡ്യുവൽ ക്യാമറ സപ്പോർട്ടുമുള്ള സ്മാർട്ഫോണാണിത്. 8MP ഫ്രണ്ട് ക്യാമറയും ഈ പോക്കറ്റ്-ഫ്രെണ്ട്ലി വിവോ ഫോണലുണ്ട്. 12,000 രൂപയ്ക്ക് താഴെ വിലയാകുന്ന 2 വേരിയന്റുകളാണ് പുറത്തിറങ്ങിയത്.

Digit.in Survey
✅ Thank you for completing the survey!

Vivo T3 Lite 5G

ബജറ്റ് 5G സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്ന സാധാരണക്കാർക്ക് ഇത് പ്രയോജനപ്പെടും. വിവോ T3 Lite ഫോണിന്റെ വിൽപ്പന ജൂലൈ 4-ന് ആരംഭിക്കും. ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും വേരിയന്റും മനസിലാക്കാം.

Vivo T3 Lite 5G സ്പെസിഫിക്കേഷൻ

90Hz റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേയാണ് ഈ വിവോ ഫോണിലുള്ളത്. 6.56 ഇഞ്ച് HD+ LCD സ്‌ക്രീൻ ഇതിനുണ്ട്. 840 nits വരെ പീക്ക് ബ്രൈറ്റ്നെസ്സാണ് ഈ വിവോ ഫോണിലുള്ളത്. ഫോൺ സ്ക്രീനിന് 1612 × 720 പിക്സൽ റെസല്യൂഷൻ വരുന്നു.

Vivo T3 Lite 5G
#Vivo

വിവോ ടി3 ലൈറ്റിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇതിന് എഫ്/1.8 അപ്പേർച്ചർ സപ്പോർട്ടാണ് വരുന്നത്. f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും ഫോണിനുണ്ട്. ഈ സെക്കൻഡറി ക്യാമറയിൽ നിങ്ങൾക്ക് എൽഇഡി ഫ്ലാഷ് ഫീച്ചറും ലഭിക്കുന്നതാണ്. ഫോണിന് 8MP ഫ്രണ്ട് ഫേസിങ് ക്യാമറയാണുള്ളത്. f/2.0 അപ്പേർച്ചർ സപ്പോർട്ടാണ് ഈ ഫ്രണ്ട് ക്യാമറയ്ക്ക് വരുന്നത്.

ഫോണിലെ പ്രോസസർ മീഡിയാടെക് Dimensity 6300 SoC ആണ്. ഇതിൽ കരുത്തുറ്റ 5000 mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 15W ഫാസ്റ്റ് ചാർജിങ്ങിനെയും ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഫോണിൽ ഫൺടച്ച് OS 14 ഉള്ള ആൻഡ്രോയിഡ് 14 ഒഎസ്സാണ് പ്രവർത്തിക്കുന്നത്.

ഫോണിന് 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ എന്നിവയുണ്ട്, കൂടാതെ 5000 എംഎഎച്ച് ബാറ്ററിയും 4 വർഷത്തെ ബാറ്ററി ആരോഗ്യവും 15W ഫാസ്റ്റ് ചാർജിംഗും ഉറപ്പുനൽകുന്നു.

നാനോ സിമ്മായാലും മൈക്രോ എസ്ഡി ആയാലും ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ഫോണിലുണ്ട്. ജലം, പൊടി പ്രതിരോധിക്കാനായി IP64 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. ബ്ലൂടൂത്ത് 5.4, GPS, Wi-Fi 802.11 ac കണക്റ്റിവിറ്റി ഫീച്ചറുണ്ട്. ഫോൺ USB Type-C ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

വിലയും വേരിയന്റും

വിവോ T3 Lite 5G രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള ഫോണാണ്. വൈബ്രന്റ് ഗ്രീൻ, മജസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ ഇത് പർച്ചേസ് ചെയ്യാം. 4GB + 128GB മോഡലിന് 10,499 രൂപയാണ് വില വരുന്നത്. 6GB + 128GB മോഡലിന് 11,499 രൂപയും വിലയാകുന്നു.

Read More: Infinix പുറത്തിറക്കിയ 19,999 രൂപയുടെ Note 40 5G! First Sale ഓഫറായി 4000 രൂപ കിഴിവ്

ജൂലൈ 4 മുതലാണ് ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട്, vivo ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഫോൺ പർച്ചേസ് ചെയ്യാം. വിവോയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo