Infinix പുറത്തിറക്കിയ 19,999 രൂപയുടെ Note 40 5G! First Sale ഓഫറായി 4000 രൂപ കിഴിവ്
20,000 രൂപയ്ക്കും താഴെ വില വരുന്ന ഫോണാണ് Infinix പുറത്തിറക്കിയത്
ബജറ്റിലൊതുങ്ങുന്ന ട്രിപ്പിൾ ക്യാമറ ഫോണാണ് Infinix Note 40 5G
ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫോണിന്റെ ആദ്യ സെയിൽ
Infinix Note 40 5G ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു. ബജറ്റ് കസ്റ്റമേഴ്സിനായുള്ള മികച്ച 5G Phone ആണിത്. ആദ്യ സെയിലിലൂടെ നിങ്ങൾക്ക് MagPad, MagCase എന്നിവയും സൗജന്യമായി സ്വന്തമാക്കാം. വയർലെസ് ചാർജിങ് ചെയ്യാൻ ഇവ ഗുണം ചെയ്യും.
SurveyInfinix Note 40 ആദ്യ സെയിൽ
ജൂൺ 26-ന് ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് Infinix Note 40 ഫോണിന്റെ സെയിൽ. ആദ്യ വിൽപ്പനയിലെ ഓഫറുകളും ഫോണിന്റെ ഫീച്ചറുകളും മനസിലാക്കാം.

Infinix Note 40 സ്പെസിഫിക്കേഷൻ
രണ്ട് ആകർഷക നിറങ്ങളിലാണ് ഇൻഫിനിക്സ് ബജറ്റ് ഫോൺ വിപണിയിലെത്തിയത്. ടൈറ്റൻ ഗോൾഡ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ വാങ്ങാം.
6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണിത്. ഫോണിന്റെ മെയിൻ ക്യാമറ 108 മെഗാപിക്സലാണ്. 2MP-യുടെ ഡെപ്ത് സെൻസറും ഇൻഫിനിക്സ് നോട്ട് 40-ലുണ്ട്. 2 മെഗാപിക്സലാണ് മാക്രോ ലെൻസായി നൽകിയിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ ട്രിപ്പിൾ റിയർ ക്യാമറ നോക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. ഫോണിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇൻഫിനിക്സ് നോട്ട് 40-ൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഇത് 15W വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്. 5000mAh-ന്റെ ശക്തമായ ബാറ്ററിയും ഫോണിലുണ്ട്.
മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 7020 5G ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. 2 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ ലഭിക്കുന്നതാണ്. 3 വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകളും ലഭിക്കും.
കുറഞ്ഞ താപനിലയിലും ഹൈപ്പർ മോഡിലുമൊക്കെ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. അൾട്രാ നാരോ ബെസെലുകളും ഇൻഫിനിക്സ് നോട്ട് 40-ലുണ്ട്. JBL ഡ്യുവൽ സ്പീക്കറുകളും മികച്ച ഓഡിയോ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു.
AI ആക്ടിവ് ഹലോ ലൈറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. ഇൻകമിംഗ് കോളുകൾ, മെസേജ്, ആപ്പ് അലേർട്ടുകൾ എന്നിവയ്ക്ക് ഇത് ഉപയോഗപ്പെടും. ചാർജിംഗ് സ്റ്റാറ്റസ് അറിയാനും വോയ്‌സ് അസിസ്റ്റന്റ് സൌകര്യത്തിനും സഹായിക്കും.
വിലയും ഓഫറുകളും
ഇൻഫിനിക്‌സ് നോട്ട് 40 19,999 രൂപയ്ക്കാണ് വിപണിയിൽ എത്തിച്ചത്. എന്നാൽ 15,999 രൂപയ്ക്ക് ആദ്യ സെയിലിലൂടെ ഫോൺ സ്വന്തമാക്കാം. 2000 രൂപയുടെ ബാങ്ക് ഓഫർ ഇൻഫിനിക്സിന് ലഭിക്കുന്നു. 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഇതിലുണ്ട്. ഇങ്ങനെ 15,999 രൂപയ്ക്ക് ഫോൺ വാങ്ങാം. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.
Read More: ഇതിലും കൂടുതൽ എന്താ വേണ്ടത്! Triple ക്യാമറ, Snapdragon ചിപ്‌സെറ്റുമുള്ള Motorola Edge 50 Ultra എത്തി
പരിമിതകാലത്തേക്ക് മറ്റ് ചില ഫ്രീ സേവനങ്ങൾ കൂടി ലഭിക്കുന്നു. ഫോണിനൊപ്പം നിങ്ങൾക്ക് 1,999 രൂപയുടെ മാഗ്പാഡ് കൂടി വാങ്ങാവുന്നതാണ്. സ്റ്റോക്ക് തീരുന്നതു വരെ ഇത്രയും കുറഞ്ഞ വിലയിൽ MagPad പർച്ചേസ് ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile