37999 രൂപയ്ക്ക് 50MP+8MP+50MP ക്യാമറയിൽ പവർഫുൾ New Oppo Reno 5G പുറത്തിറക്കി
ഓപ്പോ റനോ 14 പ്രോ, ഓപ്പോ Pad SE എന്നിവയ്ക്കൊപ്പമാണ് Oppo Reno 14 5G എത്തിയത്
6000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഹാൻഡ്സെറ്റാണ് ഓപ്പോ റെനോ 14 5ജി
ജൂലൈ 8 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും
50MP+8MP+50MP ക്യാമറയുള്ള പവർഫുൾ സ്മാർട്ഫോൺ New Oppo Reno 5G പുറത്തിറക്കി. അമോലെഡ് ഡിസ്പ്ലേയിൽ നിർമിച്ച ഫോണാണിത്. ഓപ്പോ റനോ 14 പ്രോ, ഓപ്പോ Pad SE എന്നിവയ്ക്കൊപ്പമാണ് Oppo Reno 14 5G ഇന്ത്യയിൽ എത്തിയത്. പ്രോ മോഡലുകളേക്കാൾ ഇവയ്ക്ക് വില കുറവാണ്. ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
SurveyNew Oppo Reno 5G: സ്പെസിഫിക്കേഷൻ
6000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഹാൻഡ്സെറ്റാണ് ഓപ്പോ റെനോ 14 5ജി. 6.59 ഇഞ്ച് LTPS AMOLED ഫ്ലെക്സിബിൾ സ്ക്രീനാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുള്ള ഡിസ്പ്ലേയാണ് സ്മാർട്ഫോണിൽ കൊടുത്തിരിക്കുന്നത്.

ഓപ്പോ റെനോ 14 ഫോണിലും ട്രിപ്പിൾ ക്യാമറയാണുള്ളത്. ഇതിൽ OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയാണുള്ളത്. 8MP അൾട്രാ-വൈഡ് ലെൻസും, 50MP ടെലിഫോട്ടോ ലെൻസും ഓപ്പോയുടെ പുതിയ ഫോണിലുണ്ട്. ഇതിൽ 50MP ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി കൊടുത്തിരിക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ് ഹാൻഡ്സെറ്റിലുള്ളത്. ഇതിലെ പ്രോസസർ മാലി-ജി 615 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 12 ജിബി വരെ റാമും 256 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജും ഫോൺ ജോടിയാക്കിയിരിക്കുന്നു.
6,000 mAh ബാറ്ററി 80W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ColorOS 15.0.2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ ഒഎസ്. ഇത് 3 വർഷത്തെ OS അപ്‌ഡേറ്റും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഉറപ്പ് നൽകുന്നു.
രണ്ട് സ്മാർട്ട്‌ഫോണുകളിലും ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുണ്ട്. 3-മൈക്ക് നോയ്‌സ് ക്യാൻസലേഷനും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഓപ്പോയിലുണ്ട്. ഫോണിൽ ക്യാമറയ്ക്കും എഐ സപ്പോർട്ട് ലഭിക്കുന്നു. AI ഫ്ലാഷ് ഫോട്ടോഗ്രാഫി, AI സ്റ്റൈൽ ട്രാൻസ്ഫർ, AI ബെസ്റ്റ് ഫേസ്, AI റീകംപോസ്, AI സ്റ്റുഡിയോ പോലുള്ള ഫീച്ചറുകളും റെനോ 14 5ജിയ്ക്കുണ്ട്. മെർമെയ്ഡ്, പിനെലിയ പച്ച, റീഫ് കറുപ്പ് എന്നീ മൂന്ന് കളറുകളിലാണ് ഫോൺ പുറത്തിറക്കിയത്.
ഒപ്പോ റെനോ 14 5G: വില, വിൽപ്പന
8GB RAM + 256GB സ്റ്റോറേജ് ഫോണിന് 37,999 രൂപയാകുന്നു.
12GB RAM + 256GB മോഡലിന് 39,999 രൂപയാകുന്നു.
12GB RAM + 512GB ഒപ്പോ ഫോണിന്റെ വില 42,999 രൂപയാണ്.
ജൂലൈ 8 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, വിജയ് സെയിൽസ് വഴി ഓൺലൈനിൽ ഓപ്പോ പർച്ചേസ് ചെയ്യാം. തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഓപ്പോ റെനോ 14 5ജി ലഭ്യമാകും. 10% വരെ ക്യാഷ്ബാക്ക്, മികച്ച എക്സ്ചേഞ്ച് ഓഫറും സ്മാർട്ഫോണിന് ലഭിക്കും. 2111 രൂപ EMI ഓപ്ഷനും ഓപ്പോ റെനോ 14 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നു.
Also Read: Oppo Reno 14 Pro 5G: 50MP+50MP+50MP ചേർന്ന ക്യാമറ, 6200mAh ബാറ്ററി സ്മാർട്ഫോൺ ഇന്ത്യയിലെത്തി…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile