ലാവയുടെ പുതിയ X46
7999 രൂപയ്ക്കു ലാവയുടെ X46
ലാവയുടെ ഏറ്റവും പുതിയ മോഡൽ ആയ ലാവാ X46 പുറത്തിറക്കി .X 46 ന്റെ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണു ലാവാ X46 നുള്ളത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിനു കരുത്ത് നൽകുന്നത് 1.3 GHz ക്വാഡ് കോർ പ്രോസസറാണ്. അതിനൊപ്പം 2GB DDR3 റാംമും 8GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. എസ്ഡി കാർഡുപയോഗിച്ചിത് 32GB വരെ വർധിപ്പിക്കാം.
Surveyഇനി ഇതിന്റെ ക്യാമറ ക്വളിറ്റിയെ കുറിച്ച് പറയുവാണെങ്കിൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 എംപി പ്രധാന ക്യാമറയും മുൻപിലും ഫ്ലാഷോടുകൂടിയ 5 എംപി വൈഡ് ആംഗിൾ ക്യാമറയുമാണുള്ളത്. അതിനൊപ്പം എൽഇഡി ഫ്ലാഷുമുണ്ട് മുൻപിൽ.
മുൻ ക്യാമറ സെൽഫിക്കു വേണ്ടിയുള്ളതാണ്. പുറകുവശത്തെ ക്യാമറയുപയോഗിച്ച് FHD വീഡിയോസ് ഷൂട്ട് ചെയ്യാം.ഇതിന്റെ വില എന്ന് പറയുന്നത് 7999 രൂപയാണ് .7999 സ്മാർട്ട് ഫോണിൽ ഉള്ള എല്ലാതരം സവിശേഷതകളും ലാവയുടെ ഈ പുതിയ സ്മാർട്ട് ഫോണിൽ അടങ്ങിയിരിക്കുന്നു.2500 mAh ബാറ്ററി ലൈഫ് ആണ് ലാവ ഇതിനു നല്കിയിരിക്കുന്നത് .
ലാവയുടെ എക്സ്10 സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs.9999
Experienced Social Media And Content Marketing Specialist View Full Profile
