New iQOO Flagship: വെറും 10 മിനിറ്റിൽ 40% പവറാകുന്ന iQOO 13 5G പുതിയ നിറത്തിൽ
ജൂലൈ 4 ന് ആമസോൺ ഇന്ത്യയിലൂടെ പുതിയ എഡിഷൻ എക്സ്ക്ലൂസീവായി ലോഞ്ച് ചെയ്യും
ഐക്യുഒഒ 13 ഗ്രീൻ എഡിഷനാണ് വെള്ളിയാഴ്ച പുറത്തിറക്കുന്നത്
ഇപ്പോൾ വിപണിയിലുള്ളത് നാർഡോ ഗ്രേ, ലെജെൻഡ് കളറിലുള്ള ഫോണുകളാണ്
New iQOO Flagship: ഈ വർഷമിറങ്ങിയതിൽ ജനപ്രിയ മോഡലായിരുന്നു iQOO 13 5G. മറ്റ് ഫ്ലാഗ്ഷിപ്പുകൾ പോലെ ഭീമൻ തുക ഈടാക്കാത്ത മുൻനിര ഹാൻഡ്സെറ്റാണ് ഐഖൂ 13. ഇപ്പോഴിതാ സ്മാർട്ഫോണിന് പുതിയൊരു കളർ വേരിയന്റ് പുറത്തിറക്കി. ജൂലൈ 4 വെള്ളിയാഴ്ചയാണ് ഐഖൂ 13 പുതിയ എഡിഷൻ ലോഞ്ച് ചെയ്തത്.
SurveyNew iQOO Flagship എന്നെത്തും?
ജൂലൈ 4 ന് ആമസോൺ ഇന്ത്യയിലൂടെ പുതിയ എഡിഷൻ എക്സ്ക്ലൂസീവായി ലോഞ്ച് ചെയ്യും. ഐക്യൂ 13 ഏസ് ഗ്രീൻ എഡിഷനാണ് വെള്ളിയാഴ്ച പുറത്തിറക്കുന്നത്. ഇന്ത്യയിലെ ഐഖൂ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ഡിസൈനിലും കളറിലുമാണ് പുതിയ ഐഖൂ സെറ്റ് എത്തുന്നത്. ഇപ്പോൾ വിപണിയിലുള്ളത് നാർഡോ ഗ്രേ, ലെജെൻഡ് കളറിലുള്ള ഫോണുകളാണ്.
120W ഫാസ്റ്റ് ചാർജിംഗ് ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളും, കരുത്തുറ്റ പ്രോസസറുംഇതിനുണ്ടെന്ന് കമ്പനി പറയുന്നു. ഐഖൂ 13 വെറും 10 മിനിറ്റിനുള്ളിൽ 40% വരെ പവർ നൽകുന്നു.

ഐഖൂ 13 5G: സ്പെസിഫിക്കേഷൻ
2K റെസല്യൂഷനിൽ, 144Hz റിഫ്രഷ് റേറ്റിൽ അൾട്രാ ഐകെയർ സ്ക്രീനാണ് ഇതിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 1800 nits പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടാകും. 6.82 ഇഞ്ച് Q10 8T LTPO ഡിസ്‌പ്ലേയും ഫോണിൽ പ്രതീക്ഷിക്കാം.
ഗെയിമിങ്ങിന് പതിവ് പോലെ ഈ ഐഖൂ ഫോൺ നിങ്ങളെ നിരാശപ്പെടുത്തില്ല. ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്ക്, കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനായി അൾട്രാ ഐകെയർ ടെക്നോളജിയും ഉൾപ്പെടുത്തുന്നു.
ഐക്യുഒ 13 ഗ്രീൻ എഡിഷനിലും മുമ്പ് വന്ന ഫോണുകളിലെ പോലെ ക്വാൽകോമിന്റെ 3nm-അടിസ്ഥാനമാക്കിയുള്ള പ്രോസസറായിരിക്കും. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് മൾട്ടി ടാസ്കിങ്ങും ഗെയിമിങ്ങും സ്ക്രോളിങ്ങുമെല്ലാം സുഗമമാക്കുന്നു. എൽപിഡിഡിആർ 5x അൾട്രാ റാം, യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന പ്രോസസറാണിത്.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആയിരിക്കും ഒഎസ്. ഐഖൂ ഗ്രീൻ എഡിഷനിൽ നിങ്ങൾക്ക് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഉറപ്പായിരിക്കും.
Sony IMX921 പ്രൈമറി സെൻസറടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും ഫോണിലുള്ളത്. ഇത് 50 മെഗാപിക്സലിന്റേതാകും. 50MP അൾട്രാ വൈഡ് ലൈൻസും, 50MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ടാകും. GC32E1 സെൻസറിന്റെ 32 മെഗാപിക്സൽ ക്യാമറയായിരിക്കും സെൽഫി ഷോട്ടുകൾക്കായി കൊടുക്കുന്നത്.
Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile