Motorola Signature
സ്മാർട്ട്ഫോൺ വിപണിയിൽ ഒരു വെറൈറ്റി ബ്രാൻഡാണ് മോട്ടറോള. ഇതിൽ തന്നെ ഫീച്ചറുകളിൽ തനതായ ശൈലി കൊണ്ട് ശ്രദ്ധേയമായ Motorola Signature ലാഭത്തിൽ സ്വന്തമാക്കാം. ക്ലീൻ സോഫ്റ്റ്‌വെയറും, 50MP ട്രിപ്പിൾ ക്യാമറയും, മോട്ടോ ജെസ്റ്ററുകളുമുള്ള പ്രീമിയം സ്മാർട്ട് ഫോണിന് ആമസോണിൽ വില കുറച്ചു. 29 ശതമാനം കിഴിവിന് പുറമെ ആകർഷകമായ ബാങ്ക് കിഴിവും ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവാണ് മോട്ടോ സിഗ്നേച്ചർ ഫോണിന് ആമസോണിൽ ലഭിക്കുന്നത്. മോട്ടറോളയുടെ ഈ സിഗ്നേച്ചർ ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവർക്ക് 50000 രൂപയിലും താഴെ ഫോൺ ആമസോൺ ഓഫറിലൂടെ വാങ്ങിക്കാം. കൈ വീശിയാൽ ഫ്ലാഷ്‌ലൈറ്റ് ഓൺ, ഫോൺ തിരിച്ചുവച്ചാൽ സൈലന്റ് ആകുന്നതും പോലുള്ള വെറൈറ്റി ഫീച്ചറുകളുള്ള ഫോണാണിത്. അടുത്തിടെ വിപണിയിലെത്തിയ ഈ മോട്ടറോള ഫോണിന്റെ ആമസോണിലെ ഓഫറും പ്രത്യേകതകളും മോട്ടോ ജസ്റ്റേഴ്സ് ഫീച്ചറുകളും വിശദമായി അറിയാം.
Also Read: 9000mAh പവറിൽ Snapdragon പ്രോസസറുമായി OnePlus Nord 6 എത്തി
12 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 74,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിയെങ്കിലും, ആമസോൺ ഓഫറിലൂടെ 50000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാം.
മാർട്ടിനി ഒലിവ് നിറത്തിലുള്ള 256ജിബി സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ 59,999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോൺ 52,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. വിപണി വിലയേക്കാൾ 12000 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്.
HDFC, ആക്സിസ് ബാങ്ക് കാർഡിലൂടെ 2500 രൂപയുടെ ഇളവുമുണ്ട്. ഇങ്ങനെ നിങ്ങൾക്ക് ആമസോണിൽ 50000 രൂപയിലും താഴെ ഫോൺ ലഭ്യമാകും. 47500 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടോ സിഗ്നേച്ചറിന് ലഭ്യമാണ്. ആമസോൺ പേയിലൂടെ 1589 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്. 1,863 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ലിമിറ്റഡ് ടൈം ഓഫറിലൂടെ സ്വന്തമാക്കാം.
50MP ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്പാണ് നൽകിയിട്ടുള്ളത്. എല്ലാം തികഞ്ഞൊരു ഓൾ റൌണ്ടർ സ്മാർട്ട് ഫോണാണിത്. മോട്ടോ സിഗ്നേച്ചറിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.
ഒറ്റ കൈയിൽ ഫോൺ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് പല ആൻഡ്രോയിഡുകളിലുമുണ്ട്. എങ്കിലും മോട്ടറോള ഫോണുകളിൽ മറ്റ് ചില ആംഗ്യ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള ജെസ്റ്റർ ഫീച്ചറുകൾ മോട്ടറോള ഫോണിലെ സെറ്റിങ്സിലൂടെ ആക്ടീവ് ചെയ്യാവുന്നതാണ്.