9000mAh പവറിൽ Snapdragon പ്രോസസറുമായി OnePlus Nord 6 എത്തി

9000mAh പവറിൽ Snapdragon പ്രോസസറുമായി OnePlus Nord 6 എത്തി

സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാക്കി OnePlus Nord 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ മിഡ് റേഞ്ച് പ്രീമിയം സെഗ്മെന്റിലേക്കാണ് വൺപ്ലസിന്റെ പുത്തൻ നോർഡ് മോഡൽ എത്തിയത്. 9000mAh ഭീമൻ ബാറ്ററിയും, അത്യാധുനിക Snapdragon പ്രോസസറും ചേർന്ന സ്മാർട്ട് ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

മികച്ച ക്യാമറയും അതിവേഗ ചാർജിംഗും ഉൾപ്പെടെ വൺപ്ലസ് ആരാധകർ കാത്തിരിക്കുന്ന നിരവധി ഫീച്ചറുകൾ വൺപ്ലസ് നോർഡ് 6 ഫോണിനുണ്ട്. ഇപ്പോൾ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് 6-ന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും പരിശോധിക്കാം.

OnePlus Nord 6 India Price

വൺപ്ലസ് നോർഡ് 6 ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിച്ചു. 38000 രൂപ വിലയിലുള്ള സ്മാർട്ട്ഫോണാണ് വൺപ്ലസ് 5ജി.

8GB+256GB ഇന്റേണൽ സ്റ്റോറേജുള്ള ബേസിക് വേരിയന്റിന്റെ വില 38,999 രൂപയാണ്. 12GB+ 256GB സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 41,999 രൂപയാകുന്നു.

OnePlus Nord 6
OnePlus Nord 6

സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ഏപ്രിൽ 9 നാണ്. ചില ബാങ്ക് കാർഡ് ഉപയോഗിച്ച് സ്മാർട്ട് ഫോണിന് 3,000 രൂപ ബാങ്ക് കിഴിവ് ലഭ്യമാണ്. ആമസോൺ, വൺപ്ലസ് ഇ-സ്റ്റോർ, ഔദ്യോഗിക റീട്ടെയിൽ ചാനലുകളിലൂടെ വൺപ്ലസ് നോർഡ് 6 വാങ്ങിക്കാം.

വൺപ്ലസ് നോർഡ് 6 സവിശേഷതകൾ

ലോഞ്ചിന് മുന്നേ വൺപ്ലസ് സ്മാർട്ട് ഫോണിന്റെ ബാറ്ററിയെ കുറിച്ച് വലിയ ഹൈപ്പുകൾ വന്നിരുന്നു. 9000mAh ഭീമൻ സെല്ലാണ് വൺപ്ലസ് നോർഡ് 6 ഫോണിലുള്ളത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: വൺപ്ലസ് നോർഡ് 6 ഫോണിൽ 6.79 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 165Hz റിഫ്രഷ് റേറ്റ് സപ്പോർട്ട്, 3600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്.
  2. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ഡ്യുവൽ റിയർ സെൻസറാണുള്ളത്. ഇതിൽ 50 മെഗാപിക്സൽ സോണി LYTIA-600 പ്രൈമറി സെൻസറുണ്ട്. ഫോണിന് സെക്കൻഡറി ക്യാമറയായി 8-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ കൊടുത്തിരിക്കുന്നു.
  3. പ്രോസസർ: അഡ്രിനോ 825 ജിപിയുമായി ബന്ധിപ്പിച്ചിട്ടുള്ള സ്നാപ്ഡ്രാഗൺ പ്രോസസർ ഇതിലുണ്ട്. എൽപിഡിഡിആർ 5എക്സ് റാം സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രൊസസർ വേർഷനാണ് ഫോണിലുള്ളത്.
  4. ബാറ്ററി: ഈ വൺപ്ലസ് ഫോണിൽ 9,000 mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ചൂട് കുറയ്ക്കുന്നതിന് ബൈപാസ് ചാർജിംഗും, 27W റിവേഴ്‌സ് വയർഡ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ആണ് സ്മാർട്ട് ഫോണിലുള്ളത്. ഇത് നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.
  6. ഡ്യൂറബിലിറ്റി: ക്വാഡ് ഐപി റേറ്റിങ്ങുള്ളതിനാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡ്യൂറബിലിറ്റി ഫോണിനുണ്ട്. IP66, IP68, IP69, IP69K റേറ്റിങ്ങുള്ള ഫോണാണിത്. ഈ വൺപ്ലസ് നോർഡ് 6 ഫോണിൽ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo