Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

സ്മാർട്ട്ഫോൺ വിപണിയിൽ ഒരു വെറൈറ്റി ബ്രാൻഡാണ് മോട്ടറോള. ഇതിൽ തന്നെ ഫീച്ചറുകളിൽ തനതായ ശൈലി കൊണ്ട് ശ്രദ്ധേയമായ Motorola Signature ലാഭത്തിൽ സ്വന്തമാക്കാം. ക്ലീൻ സോഫ്റ്റ്‌വെയറും, 50MP ട്രിപ്പിൾ ക്യാമറയും, മോട്ടോ ജെസ്റ്ററുകളുമുള്ള പ്രീമിയം സ്മാർട്ട് ഫോണിന് ആമസോണിൽ വില കുറച്ചു. 29 ശതമാനം കിഴിവിന് പുറമെ ആകർഷകമായ ബാങ്ക് കിഴിവും ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവാണ് മോട്ടോ സിഗ്നേച്ചർ ഫോണിന് ആമസോണിൽ ലഭിക്കുന്നത്. മോട്ടറോളയുടെ ഈ സിഗ്നേച്ചർ ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവർക്ക് 50000 രൂപയിലും താഴെ ഫോൺ ആമസോൺ ഓഫറിലൂടെ വാങ്ങിക്കാം. കൈ വീശിയാൽ ഫ്ലാഷ്‌ലൈറ്റ് ഓൺ, ഫോൺ തിരിച്ചുവച്ചാൽ സൈലന്റ് ആകുന്നതും പോലുള്ള വെറൈറ്റി ഫീച്ചറുകളുള്ള ഫോണാണിത്. അടുത്തിടെ വിപണിയിലെത്തിയ ഈ മോട്ടറോള ഫോണിന്റെ ആമസോണിലെ ഓഫറും പ്രത്യേകതകളും മോട്ടോ ജസ്റ്റേഴ്സ് ഫീച്ചറുകളും വിശദമായി അറിയാം.

Also Read: 9000mAh പവറിൽ Snapdragon പ്രോസസറുമായി OnePlus Nord 6 എത്തി

Motorola Signature Amazon Price Offer

12 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. 74,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിയെങ്കിലും, ആമസോൺ ഓഫറിലൂടെ 50000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാം.

മാർട്ടിനി ഒലിവ് നിറത്തിലുള്ള 256ജിബി സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ 59,999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോൺ 52,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. വിപണി വിലയേക്കാൾ 12000 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്.

HDFC, ആക്സിസ് ബാങ്ക് കാർഡിലൂടെ 2500 രൂപയുടെ ഇളവുമുണ്ട്. ഇങ്ങനെ നിങ്ങൾക്ക് ആമസോണിൽ 50000 രൂപയിലും താഴെ ഫോൺ ലഭ്യമാകും. 47500 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടോ സിഗ്നേച്ചറിന് ലഭ്യമാണ്. ആമസോൺ പേയിലൂടെ 1589 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്. 1,863 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ലിമിറ്റഡ് ടൈം ഓഫറിലൂടെ സ്വന്തമാക്കാം.

Motorola Signature

മോട്ടറോള സിഗ്നേച്ചർ പ്രത്യേകതകൾ

50MP ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്പാണ് നൽകിയിട്ടുള്ളത്. എല്ലാം തികഞ്ഞൊരു ഓൾ റൌണ്ടർ സ്മാർട്ട് ഫോണാണിത്. മോട്ടോ സിഗ്നേച്ചറിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 1.5K റെസല്യൂഷൻ, 165Hz വരെ റിഫ്രഷ് റേറ്റ്, 6,200 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഡിസ്പ്ലേയിൽ ലഭിക്കും.
  2. പ്രോസസർ: അഡ്രിനോ 829 ജിപിയുമായി ബന്ധിപ്പിച്ച ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് ഇതിലുള്ളത്.
  3. സോഫ്റ്റ് വെയർ: 7 വർഷത്തെ OS അപ്‌ഗ്രേഡ് ഈ മോട്ടറോള ഫോണിലുണ്ട്. 7 വർഷത്തെ തന്നെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നു. ഹലോ UX അടിസ്ഥാനമാക്കിയുള്ള Android 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
  4. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ 50MP പ്രൈമറി സെൻസറുണ്ട്. ഈ 50എംപി ക്യാമറയിലുള്ളത് (സോണി LYT-828, OIS) ഓട്ടോഫോക്കസുള്ള 50MP അൾട്രാ-വൈഡ് ലെൻസ്, OIS ഉള്ള 50MP LYT-600 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഒരു പഞ്ച്-ഹോൾ 50MP (സോണി LYT-500) സെൽഫി ഷൂട്ടർ ഇതിന്റെ സവിശേഷതയാണ്.
  5. ഡ്യൂറബിലിറ്റി: ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനാണ്. ഫോൺ അലുമിനിയം ഫ്രെയിമിൽ നിർമിച്ചിരിക്കുന്നു. ഇതിന് IP68, IP69 റേറ്റിങ്ങും, MIL-STD-810H സർട്ടിഫിക്കേഷനുമുണ്ട്.
  6. ബാറ്ററി: 5,200mAh ബാറ്ററിയാണ് മോട്ടറോള സിഗ്നേച്ചറിലുള്ളത്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Moto Gestures

ഒറ്റ കൈയിൽ ഫോൺ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് പല ആൻഡ്രോയിഡുകളിലുമുണ്ട്. എങ്കിലും മോട്ടറോള ഫോണുകളിൽ മറ്റ് ചില ആംഗ്യ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

  • Flip for DND: ഫോൺ കമഴ്ത്തി വച്ചാൽ സൈലന്റ് മോഡിലേക്ക് മാറ്റാം
  • Quick Camera Capture: ഫോൺ കൈയിലെടുത്ത്, കൈത്തണ്ട ഒന്ന് തിരിച്ചാൽ ക്യാമറ ഓപ്പൺ ചെയ്യാം.

ഇത്തരത്തിലുള്ള ജെസ്റ്റർ ഫീച്ചറുകൾ മോട്ടറോള ഫോണിലെ സെറ്റിങ്സിലൂടെ ആക്ടീവ് ചെയ്യാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo