മോട്ടറോളയുടെ ഏറ്റവും പുതിയ വിപ്ലവമായ Motorola Razr Fold ഇന്ത്യയിൽ പുറത്തിറങ്ങി. ഫോൾഡബിൾ ഫോണുകളിൽ ഒരു പവർഹൗസ് എന്ന ആശയത്തിലാണ് പുതിയ മോട്ടറോള മൊബൈൽ എത്തിയിരിക്കുന്നത്. മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പ് കൂടി ചേർന്ന സ്മാർട്ട് ഫോണാണിത്. ഈ മോട്ടറോള റേസർ ഫോൾഡ് സാംസങ്ങിന്റെയും ഗൂഗിളിന്റെയും ഫോൾഡബിൾ ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.
ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം നൽകുന്ന ലോഞ്ചാണിത്. മൂന്ന് 50MP സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമാണ്. സ്റ്റൈലും പെർഫോമൻസും ആഢംബരവും ഒത്തുചേരുന്ന മോഡൽ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാകുന്നു. ഫിഫ ലോകകപ്പ് ആരാധകർക്കായി സ്പെഷ്യലായി ഒരു എഡിഷൻ കൂടി മോട്ടോ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ലക്ഷത്തിന് മുകളിലാണ് മോട്ടറോള ഫോൾഡ് ഫോണിന് വിലയാകുന്നു. 512GB വരെ ഇന്റേണൽ സ്റ്റോറേജും 16 ജിബി റാമും ഈ റേസർ ഫോൾഡ് ഹാൻഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു. പുതിയതായി എത്തിയ ഫോൾഡബിൾ ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.
പാന്റോൺ ബ്ലാക്ക്‌നെഡ് ബ്ലൂ, പാന്റോൺ ലില്ലി വൈറ്റ് എന്നീ കളറുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഡയമണ്ട് പിക്വെ-ഇൻസ്പയേഡ് ഫിനിഷ്, സാറ്റിൻ-ലക്സ് ഇൻസ്പയേഡ് ഫിനിഷ് തുടങ്ങിയ നിരവധി പ്രീമിയം ഫിനിഷുകളിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി മോട്ടറോള റേസർ ഫോൾഡ് ഒരു ഫിഫ സ്പെഷ്യൽ എഡിഷനും വന്നിട്ടുണ്ട്.
മോട്ടറോള റേസർ ഫോൾഡ് മെയ് 20 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ സൈറ്റുകളിലൂടെ ഫോൺ വാങ്ങിക്കാനാകും.
ആദ്യ വിൽപ്പനയിൽ 10,000 രൂപയുടെ ബാങ്ക് കാർഡും, 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.
Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും