15000 രൂപയിൽ താഴെ 5G Smartphone! 50MP Sony ക്യാമറ, 3D ഡിസ്പ്ലേ ഫോണിന് ബമ്പർ ഓഫർ

15000 രൂപയിൽ താഴെ 5G Smartphone! 50MP Sony ക്യാമറ, 3D ഡിസ്പ്ലേ ഫോണിന് ബമ്പർ ഓഫർ

Flipkart വഴി നിങ്ങൾക്ക് വളരെ ലാഭത്തിൽ സ്മാർട്ഫോണുകൾ വാങ്ങിക്കാം. 5000 mAh പവറുള്ള കരുത്തൻ ബാറ്റിയാണ് Motorola G85 5G. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബാറ്ററി മാത്രമല്ല, ഇതിൽ 50MP സോണി ക്യാമറയുണ്ട്. ഫോണിന്റെ മറ്റൊരു സവിശേഷത വലിയ എന്‍ഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേയാണ്. ബജറ്റ് വിലയിൽ കിടിലൻ 5G Smartphone അന്വേഷിക്കുന്നവർക്ക് ഇപ്പോൾ മികച്ചൊരു ഡീലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്കാർട്ടിൽ മോട്ടോ ഫോണിന് കൂറ്റൻ ഇളവുണ്ട്. 15000 രൂപയിൽ താഴെ നിങ്ങൾക്ക് മോട്ടറോള ഫോൺ വാങ്ങിക്കാനാകും. ഫോണിന്റെ പ്രത്യേകതകളും വിലയും ഓഫറുകളും പരിശോധിക്കാം.

Motorola G85 5G Smartphone വിലയും ഓഫറുകളും എന്തൊക്കെ?

മോട്ടറോള ജി85 5G ഫോണിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിനാണ് ഇളവ്. ഈ സ്മാർട്ഫോണിന്റെ ലോഞ്ച് വില 20,999 രൂപയാണ്. ഫോണിന് ഫ്ലിപ്കാർട്ടിൽ 23% വിലക്കുറവാണ് ലഭിക്കുന്നത്.

ഇങ്ങനെ നിങ്ങൾക്ക് 5ജി സ്മാർട്ഫോൺ 15999 രൂപ വിലയ്ക്ക് വാങ്ങിക്കാം. ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് ഡെബിറ്റ് കാർഡുകളിലൂടെയും ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെയും ഓഫറുകൾ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 5% അധിക ക്യാഷ്ബാക്ക് ലഭിക്കും.

സ്മാർട്ഫോണിന് വളരെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം. മോട്ടറോള ജി85 ഫോണിന് 12000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ലഭിക്കുന്നത്. 563 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.

മോട്ടറോള ജി85 5ജി പ്രത്യേകതകളും ഫീച്ചറുകളുമെന്തെല്ലാം?

മോട്ടറോള ജി85 5ജി ഫോണിൽ 6.67 ഇഞ്ച് pOLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേയുണ്ട്. ഇത് വളരെ സുഗമമായ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ്. 2400 x 1080 പിക്‌സൽ റെസല്യൂഷനാണ് സ്ക്രീനിനുള്ളത്. ഇത് 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഇതിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും മോട്ടോ ജി85 5ജി ഹാൻഡ്സെറ്റിനുണ്ട്.

മോട്ടറോള ജി85 5ജി ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 3 ഒക്ടാ-കോർ പ്രോസസറാണുള്ളത്. ഇത് ദൈനംദിന ഉപയോഗത്തിനും മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമാണ്. ഫോൺ 1 ടിബി സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യവും ഫോണിനുണ്ട്.

Motorola G85 5G
Motorola G85 5G

Also Read: BSNL 4G കണക്റ്റിവിറ്റിയിൽ 50MB ഡാറ്റയും Unlimited കോളുകളും, 100 രൂപയിൽ താഴെ!

മോട്ടറോള ജി85 5ജി ഫോണിന്റെ പിൻഭാഗത്ത് സോണി ലൈറ്റിയ 600 സെൻസറുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇത് 50MP സെൻസറാണ്. ഇതുകൂടാതെ 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു.

പിൻവശത്തെ ഡ്യുവൽ ക്യാമറ സിസ്റ്റം മാത്രമല്ല ഫോണിന്റെ സവിശേഷത. മുൻവശത്ത്, ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 32MP സെൽഫി ക്യാമറയുമുണ്ട്.

ഒരു ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന 5000 mAh ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്. 33W ടർബോപവർ വയർഡ് ചാർജിംഗ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo