BSNL 4G കണക്റ്റിവിറ്റിയിൽ 50MB ഡാറ്റയും Unlimited കോളുകളും, 100 രൂപയിൽ താഴെ!

BSNL 4G കണക്റ്റിവിറ്റിയിൽ 50MB ഡാറ്റയും Unlimited കോളുകളും, 100 രൂപയിൽ താഴെ!

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ആധിപത്യം നേടാനുള്ള തയ്യാറെടുപ്പിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. ഇതിനായി കമ്പനി സ്വദേശി 4ജി രാജ്യമെമ്പാടും അവതരിപ്പിച്ചു. സ്വകാര്യ ടെലികോമുകളുടെ കണക്റ്റിവിറ്റി എത്താത്ത വിദൂരപ്രദേശങ്ങളിൽ വരെ BSNL 4G എത്തിച്ചു. ഇനി അടുത്തത് 5ജി സ്പീഡാണ്. ഇതും പൊതുമേഖല ടെലികോം വരും മാസങ്ങളിൽ നടപ്പിലാക്കും.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ സാധാരണക്കാരുടെ പ്രിയപ്പെട്ട ബിഎസ്എൻഎൽ തരുന്ന വളരെ ചെറിയ പ്ലാൻ നോക്കിയാലോ! 100 രൂപയിലും താഴെയാണ് പ്ലാനിന്റെ വില.

BSNL 4G 50ജിബി പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്ററിൽ നിന്നുള്ള എൻട്രി ലെവൽ പ്ലാൻ ഇതാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റ സേവനങ്ങൾ ലഭ്യമാണ്. സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് ഇത് പെർഫെക്റ്റ് ഓപ്ഷനാണ്. അതുപോലെ കുറഞ്ഞ നാളത്തേക്ക് ഒരു പ്ലാൻ വേണമെന്ന് തോന്നിയാലും ഈ റീചാർജ് ഓപ്ഷൻ തെരഞ്ഞെടുക്കാം.

നിസ്സാരം 99 രൂപ മാത്രം വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. Bharat Sanchar Nigam Limited 99 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ വളരെ എളുപ്പത്തിൽ വിവരിക്കുന്നു.

ബിഎസ്എൻഎൽ 99 രൂപ പ്ലാൻ: ഓഫറുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ 99 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഡാറ്റയും ലഭ്യമാണ്. ഇതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ 50MB ആണ്. ഈ ക്വാട്ട ഉപയോഗിച്ച് കഴിഞ്ഞാൽ 40 Kbps-ൽ ഇന്റർനെറ്റ് ലഭിക്കും. ഇത് താരതമ്യേന വളരെ കുറഞ്ഞ വേഗതയാണ്. എന്നിരുന്നാലും, ഹ്രസ്വകാല വാലിഡിറ്റിയും വോയ്‌സ് കോളിംഗ് ആവശ്യങ്ങളും വേണ്ടവർക്ക് പ്ലാൻ ഉപകരിക്കും. അതും 99 രൂപ നിരക്കിൽ ഈ ഓഫറുകൾ ജിയോയിലോ എയർടെലിലോ ലഭിക്കില്ല.

ബി‌എസ്‌എൻ‌എല്ലിന്റെ 99 രൂപ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സേവന വാലിഡിറ്റി 15 ദിവസം മാത്രമാണ്. അതിനാൽ ഒരു മാസത്തെ പ്ലാൻ നോക്കുകയാണെങ്കിൽ രണ്ടുതവണ റീചാർജ് ചെയ്യണം. അങ്ങനെ നോക്കിയാലും പ്ലാനിൽ 198 രൂപ മാത്രമാണ് ചെലവാകുക. സിം സജീവമായി നിലനിർത്താൻ 200 രൂപയിലും താഴെ ചെലവ് മതിയെന്ന് അർഥം.

ഇങ്ങനെ നോക്കുമ്പോൾ 198 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും, 100ജിബി ഡാറ്റയും ലഭിക്കുന്നതാണ്. സാധാരണ ജിയോ, എയർടെൽ പ്ലാനുകളിൽ ഇത്രയും ആനുകൂല്യങ്ങളും വാലിഡിറ്റിയും ലഭിക്കാറില്ല.

Also Read: Online Gold: സ്വർണം ലക്ഷം കടന്ന് കുതിക്കുന്നു, നിക്ഷേപം നോക്കുന്നവർക്ക് ഡിജിറ്റൽ ഗോൾഡ് ഓൺലൈനിൽ UPI വഴി വാങ്ങാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo