Online Gold: സ്വർണം ലക്ഷം കടന്ന് കുതിക്കുന്നു, നിക്ഷേപം നോക്കുന്നവർക്ക് ഡിജിറ്റൽ ഗോൾഡ് ഓൺലൈനിൽ UPI വഴി വാങ്ങാം

HIGHLIGHTS

ഡിജിറ്റൽ സാങ്കേതികവിദ്യ വന്നതോടെ സ്വർണത്തിന്റെ രൂപത്തിലും മാറ്റം വന്നു

ഡിജിറ്റൽ ഗോൾഡ് ഇന്ന് കൂടുതലാളുകളും പർച്ചേസ് ചെയ്യുന്നുണ്ട്

ഡിജിറ്റൽ സ്വർണ്ണം വളരെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന മാർഗമാണ്

Online Gold: സ്വർണം ലക്ഷം കടന്ന് കുതിക്കുന്നു, നിക്ഷേപം നോക്കുന്നവർക്ക് ഡിജിറ്റൽ ഗോൾഡ് ഓൺലൈനിൽ UPI വഴി വാങ്ങാം

Gold Price വല്ലാത്തൊരു കുതിപ്പിലാണ്. ഈ സമയമാണ് ശരിക്കും സ്വർണനിക്ഷേപത്തിനും അനുയോജ്യം. അതും കടകളിൽ പോയി ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വർണനാണയങ്ങളിലൂടെ നിക്ഷേപം നടത്തുന്നതാണ് കൂടുതൽ നല്ലത്. ഇന്ന് സംസ്ഥാനത്ത് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 12,415 രൂപയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,380 രൂപയുമാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാണിത്.

Digit.in Survey
✅ Thank you for completing the survey!

ഈ പടുകൂറ്റൻ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ഓൺലൈനായും ഡിജിറ്റൽ ഗോൾഡ് വാങ്ങാം.

എന്താണ് Digital Gold?

ആഭരണങ്ങളായോ, നാണയങ്ങളായോ, ബാറുകളായോ ആണ് സ്വർണ്ണം മിക്കവരും വാങ്ങിയിരുന്നത്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യ വന്നതോടെ സ്വർണത്തിന്റെ രൂപത്തിലും മാറ്റം വന്നു. ഡിജിറ്റൽ ഗോൾഡ് ഇന്ന് കൂടുതലാളുകളും പർച്ചേസ് ചെയ്യുന്നുണ്ട്.

ഡിജിറ്റൽ സ്വർണ്ണം വളരെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന മാർഗമാണ്. ഇത് സ്മാർട്ഫോണിൽ, പരിമിതമായ ക്ലിക്കുകളിലൂടെ വാങ്ങാനും വിൽക്കാനും സാധിക്കുന്നു.

Online Gold പർച്ചേസ് എങ്ങനെ? സിമ്പിളും സുരക്ഷിതവും

ഘട്ടം 1: ഇതിനായി ആദ്യം പേടിഎം ആപ്പ് തുറക്കുക. ശേഷം സെർച്ച് ബാറിൽ ‘പേടിഎം ഗോൾഡ്’ അല്ലെങ്കിൽ ‘ഡെയ്‌ലി ഗോൾഡ് എസ്‌ഐപി’ എന്നിവയിലേതെങ്കിലും സെർച്ച് ചെയ്യുക.

ഘട്ടം 2: ‘Buy More’ എന്നതിൽ ടാപ്പ് ചെയ്‌ത് നിക്ഷേപ തുക നൽകുക. ശ്രദ്ധിക്കുക, ഏറ്റവും കുറഞ്ഞ വില 51 രൂപയാണ്.

ഘട്ടം 3: ജിഎസ്ടി ഉൾപ്പെടെയുള്ള തത്സമയ സ്വർണ്ണ വില പരിശോധിക്കുക.

ഘട്ടം 4: ശേഷം പർച്ചേസ് പൂർത്തിയാക്കാൻ ഏതെങ്കിലും പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് യുപിഐ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള ഓപ്ഷനുകൾ ഇതിലുണ്ടാകും.

ഘട്ടം 5: ഈ ട്രാൻസാക്ഷൻ വിജയകരമായാൽ, സ്വർണ്ണം ഇൻഷ്വർ ചെയ്ത ഇടത്ത് സുരക്ഷിതമായി സേവാകും. ഇവിടെ നിങ്ങൾക്ക് SMS, ഇമെയിൽ എന്നിവ വഴി സ്ഥിരീകരണം ലഭിക്കുന്നതാണ്.

Also Read: Motorola Edge 60 Fusion വീണ്ടും ഓഫറിൽ, Rs 20000 താഴേയ്ക്ക് 68W ചാർജിങ് ഫോൺ വില കുറച്ചു!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo