7000mAh ബാറ്ററിയിൽ ഞെട്ടിക്കാൻ പുതിയ Moto 5G വിൽപ്പനയ്ക്ക്, ഒന്നാന്തരം ബാങ്ക് ഓഫറും 2000 രൂപ എക്സ്ചേഞ്ച് ഡീലും

7000mAh ബാറ്ററിയിൽ ഞെട്ടിക്കാൻ പുതിയ Moto 5G വിൽപ്പനയ്ക്ക്, ഒന്നാന്തരം ബാങ്ക് ഓഫറും 2000 രൂപ എക്സ്ചേഞ്ച് ഡീലും

സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററിയിലൂടെ കരുത്തുകാട്ടുകയാണ് മോട്ടറോളയുടെ Moto Edge 70 Fusion. ലോകത്തിലെ ആദ്യത്തെ Sony LYT-710 ക്യാമറയ്ക്ക് പുറമെ 68W TurboPower ചാർജിങ്ങിലും സ്മാർട്ട് ഫോൺ വിപണിയെ മോട്ടോ ഞെട്ടിച്ചു. ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ ആരെയും കൊതിപ്പിക്കുന്ന ഡീലുകളാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷന് ലഭിക്കുന്നത്. മാർച്ച് 12 ന് ആരംഭിക്കുന്ന വിൽപ്പനയിൽ ലഭിക്കുന്ന വിലയും ഓഫറുകളും മോട്ടോ എഡ്ജ് 70 ഫ്യൂഷന്റെ സവിശേഷതകളും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Moto Edge 70 Fusion Price, Offers India

25000 രൂപയിൽ താഴെ പരിഗണിക്കാവുന്ന ഫോണാണ് മോട്ടറോള Edge 70 Fusion. മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ പങ്കാളി റീട്ടെയിലർമാരിലൂടെയും ലഭിക്കും. മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ മൂന്ന് വേരിയന്റുകളിലാണ് കമ്പനി അവതരിപ്പിച്ചത്.

  • 8GB/128GB: 26,999 രൂപ
  • 8GB/256GB: 29,999 രൂപ
  • 12GB/256GB: 32,999 രൂപ

മികച്ച ബാങ്ക് കിഴിവും, എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. HDFC, ആക്സിസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു. മോട്ടോ എഡ്ജ് 70 ഫ്യൂഷനി് 2,000 രൂപയുടെ ഫ്ലാറ്റ് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. ഇങ്ങനെ സ്മാർട്ട് ഫോൺ 22999 രൂപ മുതൽ മോട്ടോ എഡ്ജ് 70 ഫ്യൂഷൻ വാങ്ങിക്കാം.

Motorola Edge 70 Fusion moto

35,100 രൂപയുടെ ഗൂഗിൾ ജെമിനി പ്രോ ആക്സസും പ്ലാനിലുണ്ട്. 18 മാസത്തേക്കുള്ള സൗജന്യ ആക്‌സസാണ് മോട്ടറോള ഓഫർ ചെയ്യുന്നത്.

Also Read: Zeiss APO ടെലിഫോട്ടോ ലെൻസുള്ള VIVO X200 Pro 5G ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Rs 10000 ലാഭം

Motorola Edge 70 Fusion Specifications

7.99mm കനവും 193g ഭാരവുമുള്ള സ്മാർട്ട് ഫോണാണിത്. മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ കർവ്ഡ് ഫ്രണ്ട് ഗ്ലാസാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ കൺട്രി എയർ, പാന്റോൺ സിലൗറ്റ് നിറങ്ങളിലാണ് മോട്ടറോള പുറത്തിറക്കിയത്. ഈ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ഡ്യൂറബിലിറ്റി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ:6.78-ഇഞ്ച് 1.5K സൂപ്പർ HD+ AMOLED ഡിസ്‌പ്ലേ മോട്ടറോള എഡ്ജ് 70 ഫ്യൂഷനിലുണ്ട്. ഇത് HDR10+, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട് പിന്തുണയ്ക്കുന്നു. 144Hz റിഫ്രഷ് റേറ്റുള്ള ക്വാഡ്-കർവ്ഡ് സപ്പോർട്ട് സ്ക്രീനിന് ലഭിക്കുന്നു. ഇത് 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് മോട്ടോ എഡ്ജ് 70 ഫ്യൂഷനുണ്ട്. ഫോണിനെ പോറലിൽ നിന്ന് സംരക്ഷിക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്. സ്മാർട്ട് വാട്ടർ ടച്ച് സപ്പോർട്ടും, SGS ഐ കെയർ സർട്ടിഫിക്കേഷനും മോട്ടറോളയുടെ സ്ക്രീനിൽ കൊടുത്തിരിക്കുന്നു. ഇത് ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു.
  2. ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള സ്മാർട്ട്ഫോണാണിത്. ഈ മോട്ടോ ഫോണിൽ 50MP Sony LYTIA 710 പ്രൈമറി ക്യാമറയുണ്ട്. മാക്രോ വിഷനും 120° ഫീൽഡ് ഓഫ് വ്യൂവും ഉള്ള 13MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. 32MP ഫ്രണ്ട് ക്യാമറ ഈ മോട്ടറോള എഡ്ജ് 70 ഫ്യൂഷനിലുണ്ട്. 4K HDR വീഡിയോ റെക്കോർഡിംഗിനെ മോട്ടോ 5ജി പിന്തുണയ്ക്കുന്നു.
  3. പ്രോസസർ: 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ചിപ്സെറ്റാണ് ഫോണിലുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC മികച്ച പെർഫോമൻസ് കൊടുക്കുന്നു.
  4. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിംഗ് ഫോണിനുണ്ട്. ഇതിൽ MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.
  5. എഐ ഫീച്ചറുകൾ: മോട്ടോ AI 2.0 സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ AI ഇമേജ് സ്റ്റുഡിയോ, സ്കെച്ച് ടു ഇമേജ്, സ്റ്റൈൽ സിങ്ക്, ടെക്സ്റ്റ് ടു സ്റ്റിക്കർ, അവതാർ ക്രിയേഷൻ തുടങ്ങിയ ഫീച്ചറുകളും സ്മാർട്ട്ഫോണിനുണ്ട്.
  6. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും.
  7. ബാറ്ററി: മോട്ടറോള സ്മാർട്ട്‌ഫോണിൽ 7,000 mAh ബാറ്ററിയുടെ കരുത്തുണ്ട്. ഇത് 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo