സ്റ്റൈലിഷ് Motorola 5G 50 ശതമാനം കിഴിവിൽ വാങ്ങാം, 7000mAh പവറും Snapdragon കരുത്തും
ദീപാവലി ഓഫർ ഇനിയും അവസാനിച്ചിട്ടില്ല! പുതിയൊരു 5G സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വമ്പൻ ഓഫർ എത്തി. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ Amazon-ൽ Motorola G Max 5G ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാം. ഒറ്റ ചാർജിൽ ദിവസങ്ങളോളം നിൽക്കുന്ന 7000mAh കരുത്തുറ്റ ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഇതിനൊപ്പം പ്രീമിയം Snapdragon പ്രോസസറും ഈ മോട്ടറോള ഫോണിലുണ്ട്.
ആകർഷകമായ സ്റ്റൈലിഷ് ലുക്ക് കൂടി ചേർന്ന മിഡ് റേഞ്ച് ഫോണിന് നേരിട്ടുള്ള ഇളവും ഒപ്പം 3000 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ നൽകുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ബോണസും നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. കുറഞ്ഞ ബജറ്റിൽ മികച്ച ബാറ്ററി ലൈഫും 5G കരുത്തും തേടുന്നവർക്ക് ഒട്ടും ആലോചിക്കാതെ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് മോട്ടറോള ജി മാക്സ് 5ജി. സ്മാർട്ട് ഫോണിന്റെ കൃത്യമായ ഓഫർ വില, ബാങ്ക് ഡിസ്കൗണ്ട് വിവരങ്ങൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ പരിശോധിക്കാം.
Motorola G Max 5G: ഓഫർ
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണാണിത്. 44,999 രൂപയുടെ മോട്ടോ ജി മാക്സ് ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില വെറും 22,650 രൂപ മാത്രമാണ്. HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 3000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഇതിലൂടെ മോട്ടറോള ഹാൻഡ്സെറ്റ് 19000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
പഴയ ഫോൺ മാറ്റി വാങ്ങിയാൽ 21500 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. സ്മാർട്ട് ഫോണിന് ആമസോണിൽ 796 രൂപയുടെ ഇഎംഐ ഓഫറും അതിനൊപ്പം 662 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
മോട്ടറോള ജി മാക്സ് 5ജി ഫീച്ചറുകൾ
7000എംഎഎച്ച് പവർഫുൾ ബാറ്ററിയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള മോട്ടറോള സ്മാർട്ട് ഫോണാണിത്. മോട്ടറോള ജി മാക്സ് 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി, ഡ്യൂറബിലിറ്റി പോലുള്ള സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 6.72 ഇഞ്ച് LCD ഡിസ്പ്ലേയിൽ നിർമിച്ചിരിക്കുന്ന മോട്ടറോള ഫോണിന്റെ സ്ക്രീനിന് Full HD+ റെസല്യൂഷനാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റിന്റെ സ്മൂത്ത് സ്ക്രോളിങ് നൽകുന്നു. ഫോണിനെ പോറലിൽ നിന്ന് സംരക്ഷിക്കുന്നതിന് കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
- പ്രൊസസർ: പ്രീമിയം പെർഫോമൻസ് കൊടുക്കുന്നതിനായി ഇതിൽ Snapdragon 6s Gen 4 പ്രൊസസറും ഉപയോഗിച്ചിരിക്കുന്നു. UFS 3.1 സ്റ്റോറേജും LPDDR5X റാമും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
- ക്യാമറ: 50MP LYT600 പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറയും ചേർന്ന് ഫോണിന് മുൻവശത്തായി 32MP സെൽഫി ക്യാമറയുമുണ്ട്. ചർമത്തിന്റെ നിറങ്ങൾ കൃത്യമായി പകർത്താൻ സഹായിക്കുന്ന ആംബിയന്റ് ലൈറ്റ് സെൻസറും ഫോണിലുണ്ട്.
- ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷനും വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP64 റേറ്റിംഗും മോട്ടറോള ഫോണിൽ ലഭ്യമാണ്.
- ബാറ്ററി: ഈ മോട്ടറോള ഫോണിൽ 7,000mAh ബാറ്ററിയുടെ കരുത്ത് ഉറപ്പിക്കാം. സ്മാർട്ട് ഫോൺ 30W വരെ വേഗതയിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
- മറ്റ് ഫീച്ചറുകൾ: ഫോണിലെ മറ്റ് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 3.5mm ഹെഡ്ഫോൺ ജാക്കും ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. എഫ്എം റേഡിയോ, കൂടാതെ ഫോൺ അൺലോക്ക് ചെയ്യുന്നതിനും പണമിടപാടുകൾ നടത്തുന്നതിനുമായി വശത്തായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.