50MP Triple ക്യാമറയും Snapdragon പ്രോസസറുമുള്ള New Motorola ഫോൺ ഇന്ത്യയിലേക്ക്…

50MP Triple ക്യാമറയും Snapdragon പ്രോസസറുമുള്ള New Motorola ഫോൺ ഇന്ത്യയിലേക്ക്…

5.99mm മാത്രം കനമുള്ള ഒരു കിടിലൻ സ്ലിം സ്മാർട്ട് ഫോൺ ആണ് Motorola അവതരിപ്പിക്കുന്നത്. ഇതിനകം യുകെ പോലുള്ള രാജ്യങ്ങളിൽ മോട്ടറോള എഡ്ജ് 70 ഫോൺ എത്തി. ഇനി ഇന്ത്യയുടെ ഊഴമാണ്. 6.67 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 4, 50 എംപി സെൻസറുകളുള്ള കരുത്തുറ്റ ഫോണാകുമിത്. സ്മാർട്ട്ഫോണിന്റെ ലോഞ്ചും ഫീച്ചറുകളും എന്തൊക്കെയാണെന്ന് അറിയണ്ടേ?

Digit.in Survey
✅ Thank you for completing the survey!

Motorola Edge 70 Launch Details

ഡിസംബർ 15 ന് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയാണെന്ന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വ്യക്തമാക്കി. ഇന്ത്യൻ മോഡലിന്റെ പ്രധാന ഫീച്ചറുകൾ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും മോട്ടറോള എഡ്ജ് 70 ഹാൻഡ്സെറ്റ് ഗ്രേ, പച്ച, ഇളം പച്ച നിറങ്ങളിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Motorola Edge 70
Motorola Edge 70

മോട്ടറോള എഡ്ജ് 70 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.67-ഇഞ്ച് pOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റുണ്ട്. സൂപ്പർ HD റെസല്യൂഷൻ, 4,500 nits പീക്ക് ബ്രൈറ്റ്നസ്സുള്ള ഡിസ്പ്ലേയാകുമിത്. ഫോണിന്റെ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റുള്ള മോട്ടറോള എഡ്ജ് 70 ഫോണാണിത്. ഈ മോട്ടറോള ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാകും സജ്ജീകരിച്ചിരിക്കുക. അതും പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ക്യാമറയും 50MP ആയിരിക്കും. ഇതിൽ ഡെഡിക്കേറ്റഡ് 3-ഇൻ-1 ലൈറ്റ് സെൻസർ കൂടി നൽകിയേക്കും. 50MP സെൽഫി സെൻസറാകും മോട്ടോ പുതിയ ഫോണിലുണ്ടാകുക.

Also Read: Christmas Deal: 55 ഇഞ്ച് LG OLED TV ഇപ്പോൾ 44 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ, വൻ ലാഭം!

4,800mAh പവറുള്ള ബാറ്ററിയാണ് ഈ മോട്ടറോള ഫോണിലുണ്ടാകുന്നത്. ഇത് 68W വയർഡ് ചാർജിങ്ങും, 15W വയർലെസ് ഫാസ്റ്റ് ചാർജിങ്ങും നൽകിയേക്കും. IP68 + IP69 റേറ്റിംഗ് സ്മാർട്ട് ഫോണിനുണ്ടാകും.

മൈക്രോസൈറ്റിൽ ലഭ്യമായ ചിത്രങ്ങൾ പ്രകാരം ഫോണിന്റെ ഡിസൈനിലും ചില സൂചനകളുണ്ട്. മെറ്റൽ ഫ്രെയിമും മുകളിൽ ഇടത് മൂലയിലുള്ള ഒരു ചതുര ക്യാമറ മൊഡ്യൂളിനുള്ളിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഇതിനുണ്ടാകും. മോട്ടറോള ലോഗോ ഫോണിന് പിൻ പാനലിൽ മധ്യഭാഗത്തായി സ്ഥാപിക്കും. 5.9എംഎം മാത്രം കനമാണെന്നതും മറ്റൊരു സവിശേഷതയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo