7100mAh ബാറ്ററിയുമായി പവർഫുൾ Motorola 5G, 5000 രൂപ കിഴിവോടെ ഇന്ന് മുതൽ വിൽപ്പന

ദീർഘനേരം ബാറ്ററി ബാക്കപ്പുള്ള ഒരു 5G സ്മാർട്ട്ഫോണിനായുള്ള അന്വേഷണത്തിലാണോ? എങ്കിൽ കഴിഞ്ഞ വാരം പുറത്തിറക്കിയ Motorola Edge 70 Max വമ്പിച്ച വിലക്കിഴിവിൽ ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. മികച്ച പെർഫോമൻസും കൂടുതൽ ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്കുള്ള മോട്ടറോള സ്മാർട്ട് ഫോൺ ആണിത്. വൺപ്ലസ് 15R, ഐഖൂ 15R തുടങ്ങിയ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 സീരീസിലാണ് ഈ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇന്ന് മുതൽ സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. മോട്ടറോള എഡ്ജ് 70 മാക്സിന്റെ സവിശേഷതകളും വിലയും ആദ്യ വിൽപ്പനയിലെ ഓഫറുകളും പരിശോധിക്കാം.

Motorola Edge 70 Max Price India

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുള്ള സ്മാർട്ട് ഫോണാണ് മോട്ടോറോള എഡ്ജ് 70 മാക്സ്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 54,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 59,999 രൂപയാകുന്നു. ചില ക്രെഡിറ്റ് കാർഡുകളിലൂടെ 5,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് ലഭ്യമാണ്. ഇങ്ങനെ ആദ്യ വിൽപ്പനയിലൂടെ മോട്ടറോള ഫോൺ 50000 രൂപയ്ക്ക് വാങ്ങിക്കാം. ഫ്ലിപ്കാർട്ട് വഴി മോട്ടോ എഡ്ജ് 70 മാക്സ് പർച്ചേസ് ചെയ്യാം. പാൻറ്റോൺ അക്വാ ഗ്രേ, പാൻറ്റോൺ ഡാർക്ക് ഷാഡോ, പാൻറ്റോൺ ഐസ് മെൽറ്റ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

മോട്ടോറോള എഡ്ജ് 70 മാക്സ് സവിശേഷതകൾ

6.8 ഇഞ്ച് QHD+ എക്സ്ട്രീം AMOLED ഡിസ്പ്ലേയുള്ള ഫോണാണ് മഇതിന് 144Hz വരെ റിഫ്രഷ് റേറ്റ്, 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz വരെ ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുണ്ട്. ഫോണിന് മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു. വാട്ടർ ടച്ച് ഡിസ്പ്ലേ സാങ്കേതിക വിദ്യയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റുള്ള ഫോണാണിത്. 3.3GHz വേഗതയുള്ള ആറ് എഫിഷ്യൻസി കോറുകളും 3.8GHz വരെ ഉയർന്ന ക്ലോക്ക് സ്പീഡുമുള്ള ഫോണാണ് മോട്ടോ എഡ്ജ് 70 മാക്സ്.

Also Read: വീട് ഹോം തിയേറ്ററാക്കാം! Philips 65 ഇഞ്ച് 4K QLED Smart TV വമ്പൻ വിലക്കിഴിവിൽ

OIS പിന്തുണയ്ക്കുന്ന 50MP സോണി LYT-710 പ്രൈമറി ക്യാമറ ഫോണിലുണ്ട്. ഇതിൽ മോട്ടറോള 8MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സ്മാർട്ട്ഫോണിലുണ്ട്. 4K റെസല്യൂഷൻ പിന്തുണയ്ക്കുന്ന 60 fps വീഡിയോ റെക്കോഡിങ് സപ്പോർട്ട് ഈ ഫോണിൽ നൽകിയിരിക്കുന്നു.

7,100mAh ബാറ്ററി സപ്പോർട്ടുള്ള മോട്ടോ എഡ്ജ് 70 മാക്സിൽ 90W വയർഡ്, 25W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.

5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, USB ടൈപ്പ് സി പോർട്ട്, GPS, GLONASS, Galileo, NavIC, BeiDou, QZSS തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് ഫോണിനുണ്ട്. ഈ ഫോണിന് IP68, IP69 റേറ്റിംഗുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :