വീട്ടിലിരുന്ന് സിനിമാ തിയേറ്റർ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിഗംഭീര വിലക്കിഴിവിൽ വാങ്ങാം. Philips 65 ഇഞ്ച് 4K Ultra HD QLED Smart TV ആമസോണിൽ ഓഫറിൽ വാങ്ങാം. 65 ഇഞ്ച് വലിയ സ്‌ക്രീൻ, 4K Ultra HD റെസല്യൂഷൻ, QLED ഡിസ്പ്ലേ സാങ്കേതികവിദ്യയുള്ള സ്മാർട്ട് ടിവിയാണിത്.
Surveyവിവിധ OTT ആപ്പുകൾ, സ്മാർട്ട് കണക്റ്റിവിറ്റി, ശക്തമായ ഓഡിയോ സപ്പോർട്ടുള്ള ഫിലിപ്സ് ടെലിവിഷനാണിത്. നിലവിലെ ആമസോൺ ഓഫറിലൂടെ ഈ പ്രീമിയം QLED ടിവി പകുതി വിലയ്ക്ക് ലഭ്യമാണ്. ഈ പരിമിതകാല ഓഫറിലൂടെ ആമസോണിൽ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു. സ്മാർട്ട് ടിവിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും വിശദമായി അറിയാം.
Philips 65 inch 4K QLED Smart TV Deal Amazon
99,999 രൂപയ്ക്ക് 65 ഇഞ്ചിന്റെ ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എന്നാൽ ആമസോൺ ഇതിന് 44 ശതമാനം കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 55999 രൂപയ്ക്ക് 65 ഇഞ്ചിന്റെ ക്യുഎൽഇഡി ടിവി വാങ്ങാം. പഞ്ചാബ് നാഷണൽ ബാങ്ക് കാർഡിലൂടെ 500 രൂപ ഇളവ് ലഭിക്കും. 65MLED610/94 മോഡലിലുള്ള ഫിലിപ്സ് 4K Ultra HD QLED Smart QD-Mini LED Google ടിവിയാണിത്. 1,969 രൂപയുടെ മികച്ച ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഫിലിപ്സ് 4K Ultra HD QLED Smart QD-Mini LED Google TV: സവിശേഷതകൾ
ഫിലിപ്സ് 65MLED610 മോഡലിലുള്ള ടെലിവിഷനിൽ ക്വാണ്ടം ഡോട്ട് ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മിനി എൽഇഡി സാങ്കേതികവിദ്യ സംയോജിപ്പിച്ചതിനാൽ സാധാരണ എൽഇഡി ടിവികളെ അപേക്ഷിച്ച് മികച്ച ബ്രൈറ്റ്നെസ്സും മെച്ചപ്പെട്ട കോൺട്രാസ്റ്റും നൽകുന്നു. ലോക്കൽ ഡിമ്മിംഗ് പോലുള്ള ഫീച്ചറുകളും ഡോൾബി വിഷൻ സപ്പോർട്ടും ഇതിനുണ്ട്.
Also Read: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 FE ആമസോണിൽ വില വെട്ടിക്കുറച്ചു!
ഈ ടിവിയുടെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് ലഭ്യമാണ്. ഗെയിമിംഗിനും സ്പോർട്സ് കണ്ടന്റിനും കൂടുതൽ സ്മൂത്ത് ദൃശ്യങ്ങൾ ഈ മികച്ച റിഫ്രഷ് റേറ്റ് സപ്പോർട്ടിലൂടെ ലഭിക്കും. HDMI, USB, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്.
നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ഒടിടി ആപ്പുകളുടെ സപ്പോർട്ടും ഫിലിപ്സ് സ്മാർട്ട് ടെലിവിഷന് ലഭ്യമാണ്. സ്ക്രീൻ മിററിങ് പോലുള്ള സ്മാർട്ട് ടിവി ഫീച്ചറുകളും ഫിലിപ്സ് ടിവിയിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile