50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 FE ആമസോണിൽ വില വെട്ടിക്കുറച്ചു!
സാംസങിന്റെ ഏറ്റവും പുതിയ ഫാൻ എഡിഷൻ Samsung Galaxy S25 FE അത്യുഗ്രൻ ഓഫറിൽ വാങ്ങാം. 50MP ട്രിപ്പിൾ റിയർ ക്യാമറ, ശക്തമായ പ്രോസസർ, 120Hz Dynamic AMOLED 2X ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന വിലക്കിഴിവിനേക്കാൾ ആമസോൺ സാംസങ് ഫാൻ എഡിഷന് വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു.
Surveyപുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കും ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുള്ള ഒരു പ്രീമിയം മോഡൽ വേണമെന്നുള്ളവർക്കും ഈ ആമസോൺ ഓഫർ പ്രയോജനപ്പെടുത്താം. ഓഫറിനെ കുറിച്ചും സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
Samsung Galaxy S25 FE 5G Amazon Price Deal
8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 25 ശതമാനം വിലക്കിഴിവിൽ ഗാലക്സി എസ്25 എഫ്ഇ വാങ്ങിക്കാം. 59,999 രൂപ വിലയുള്ള ഫോണിന് ഇപ്പോൾ ആമസോണിൽ വില 45,299 രൂപയാണ്. അതേ സമയം സാംസങ്ങിന്റേ ഇതേ വേരിയന്റിന് ഫ്ലിപ്കാർട്ടിൽ വില 54,999 രൂപയാണ്.
ആമസോൺ പേ വഴിയാണ് ഫോൺ വാങ്ങുന്നതെങ്കിൽ 1358 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 33000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് എസ്25 എഫ്ഇ ഫോണിന് ലഭ്യമാണ്. 1593 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ പരിമിതകാലത്തേക്കുള്ള കിഴിവാണ്.
Also Read: ഇന്ത്യയിൽ ആദ്യമായി! Swiggy Instamart വഴി ഇനി LPG സിലിണ്ടർ ഡെലിവറി, പെട്ടെന്ന് വീട്ടിലെത്തും
സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫീച്ചറുകൾ
- ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള സാംസങ് എസ്25 എഫ്ഇയിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും കൊടുത്തിരിക്കുന്നു. ഇത് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനിൽ നിർമിച്ച ഫോണാണ്.
- പ്രോസസർ: 4nm ൽ നിർമിച്ച Exynos 2400 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് കൊടുക്കുന്നത്.
- ബാറ്ററി: 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണിൽ 4900mAh ബാറ്ററിയാണുള്ളത്.
- ക്യാമറ: സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണിൽ OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയും കൊടുത്തിരിക്കുന്നു. ഇത് പ്രോ വിഷ്വൽ എഐ എഞ്ചിൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഒഎസ്സാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇയിലുണ്ട്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP68 റേറ്റിങ്ങുണ്ട്.
- കണക്റ്റിവിറ്റി: 5G, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി സപ്പോർട്ട് ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile