ദീപാവലി ബമ്പർ ഓഫർ! Rs 31000 വിലക്കുറവിൽ പ്രീമിയം Motorola 5G ഫ്ലിപ്കാർട്ടിൽ വാങ്ങാം

പ്രീമിയം സ്മാർട്ട്ഫോണുകൾ ലാഭത്തിൽ വാങ്ങാൻ Flipkart ബിഗ് ബാങ് ദീപവലി ഓഫർ ആരംഭിച്ചിരിക്കുന്നു. 7000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള Motorola Edge 70 Fusion ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. 31,000 രൂപ വില കുറച്ച് മോട്ടറോള സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. പവർഫുൾ പ്രൊസസറിന് പുറമെ മികച്ച ക്യാമറ പെർഫോമൻസും ആകർഷകമായ ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. 3700 രൂപയുടെ അത്യാകർഷകമായ ബാങ്ക് ഓഫറുകളും സ്മാർട്ട് ഫോണിന് ലഭ്യമാണ്.

ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 5G സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഒരു മികച്ച ചോയിസായിരിക്കും. ക്ലാരിറ്റി ചിത്രങ്ങളും 4K വീഡിയോകളും പകർത്താൻ മോട്ടറോളയുടെ എഡ്ജ് സീരീസ് ഫോണുകൾക്ക് സാധിക്കും. മോട്ടറോളയുടെ ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. മോട്ടോ എഡ്ജ് 70 ഫ്യൂഷന് ലഭിക്കുന്ന ഈ ദീപാവലി ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Motorola Edge 70 Fusion: Flipkart Offer

ഫോൺ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. മൂന്ന് വേരിയന്റുകൾക്കും കിഴിവുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുള്ള ഫോണിനാണ് ഏറ്റവും വലിയ ഇളവ്. 64999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന് 43 ശതമാനം കിഴിവിൽ ഫ്ലിപ്കാർട്ടിൽ വെറും 36999 രൂപയാണ് വിലയാകുന്നത്.

ആക്സിസ് ബാങ്ക് കാർഡുകൾക്കും എസ്ബിഐ കാർഡുകൾക്കും 3750 രൂപയുടെ ഓഫർ ലഭ്യമാണ്. ഇങ്ങനെ നോക്കുമ്പോൾ ഫോണിന്റെ റീട്ടെയിൽ വിലയിൽ നിന്ന് 31000 രൂപയാണ് വിലക്കുറവ്. മോട്ടോ എഡ്ജ് 70 ഫ്യൂഷന്റെ ബാങ്ക് ഓഫർ കൂടി ചേർത്താൽ 33000 രൂപയ്ക്ക് 512ജിബി മോഡൽ സ്വന്തമാക്കാം.

ഐസിഐസിഐ, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 2000 രൂപ ഇളവുമുണ്ട്. 28450 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിനുണ്ട്. 3833 രൂപയ്ക്ക് 3 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറിലും മോട്ടറോള ഹാൻഡ്സെറ്റ് വാങ്ങിക്കാം.

ഇനി 12 ജിബി, 256 ജിബി നോക്കിയാൽ 34999 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാം. അല്ലെങ്കിൽ 8 ജിബി, 128 ജിബി ഫോൺ 30999 രൂപയ്ക്കും മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ലഭ്യമാകും.

മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ പ്രത്യേകതകൾ

ഈ എഡ്ജ് 70 ഫ്യൂഷനിൽ 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. 1.5K ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയ്ക്ക് Gorilla Glass 7i പ്രൊട്ടക്ഷനും കൊടുത്തിട്ടുണ്ട്. അനാവശ്യ ആപ്പുകളില്ലാത്തതിനാൽ ക്ലീൻ ബ്ലോട്ട് വെയർ സോഫ്റ്റ് വെയറാണ് മോട്ടോ ഫോണിലുള്ളത്.

മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 50MP സോണി LYT-710 പ്രൈമറി സെൻസറും 13MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 32MP ഫ്രണ്ട് ക്യാമറയും കൊടുക്കുന്നു. ക്ലോസ്-അപ്പ് ചിത്രങ്ങൾക്കും വിശാലമായ ഫോട്ടോകൾക്കും അൾട്രാ-വൈഡ് ക്യാമറ പ്രയോജനപ്പെടും.

പ്രീമിയം ഹാൻഡ്സെറ്റിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റാണുള്ളത്. മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ കരുത്തുറ്റ 7,000mAh ബാറ്ററിയുണ്ട്. ഇത്രയും വമ്പൻ ബാറ്ററിയുണ്ടെങ്കിലും ഫോണിന് വലിയ കനമില്ല. 7.99mm കനമാണ് മോട്ടോ ഫോണിലുള്ളത്. ഭാരം വളരെ കുറവാണെന്നതും പ്രീമിയം ലുക്കിന് വേഗൻ ലെതർ ഫിനിഷ് കൊടുത്തിട്ടുള്ളതിനാലും സ്റ്റൈലിലും മോട്ടറോള ഫോൺ മികച്ചതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile