Motorola Edge 50 Ultra 5G Price Deal Amazon
മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ഇപ്പോൾ വൻ ലാഭത്തിൽ സ്വന്തമാക്കാം! 512GB സ്റ്റോറേജും പ്രൊഫഷണൽ ക്വാളിറ്റി ക്യാമറയുമുള്ള Motorola Edge 50 Ultra 5ജിയ്ക്കാണ് ഓഫർ. സ്മാർട്ട്ഫോൺ വിപണിയിലെ കരുത്തനായ ആൻഡ്രോയിഡ് ഫോണാണിത്. ഇപ്പോൾ ഞെട്ടിക്കുന്ന ഓഫറിലാണ് ആമസോണിൽ ഫോൺ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിനേക്കാൾ 12000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടും, മികച്ച ബാങ്ക ഇളവും ആമസോൺ തരുന്നു.
മികച്ച പെർഫോമൻസുള്ള ഫോണിന് ഇപ്പോൾ 35000 രൂപയ്ക്ക് താഴെയാണ് വില. മോട്ടറോള എഡ്ജ് 50 അൾട്രാ 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും ഇഎംഐ കിഴിവിലും വേണമെങ്കിൽ വാങ്ങിക്കാം. മോട്ടോ എഡ്ജ് 50 അൾട്രായുടെ സവിശേഷതകളും വിലക്കിഴിവും വിശദമായി താഴെ കൊടുക്കുന്നു.
മോട്ടറോള എഡ്ജ് 50 അൾട്രാ 5ജി ഇന്ത്യയിൽ 64,999 രൂപയ്ക്ക് ലോഞ്ച് ചെയ്‌തു. 512 ജിബി സ്റ്റോറേജും 12 ജിബി റാമും സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 49999 രൂപയാണ്. ഇതിന് ആമസോണിൽ ഏകദേശം 37,990 രൂപയാണ് ഇപ്പോഴത്തെ വില. പരിമിതകാലത്തേക്കുള്ള ഓഫറിൽ ഫ്ലിപ്കാർട്ടിനേക്കാൾ 12000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു.
ആകർഷകമായ ബാങ്ക് ഓഫറുകളും മോട്ടറോള എഡ്ജ് 50 അൾട്രാ 5ജിയ്ക്ക് ലഭ്യമാണ്. HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 2,500 രൂപ അധിക കിഴിവ് ഇപ്പോഴുണ്ട്. ഇങ്ങനെ 35000 രൂപ റേഞ്ചിൽ മോട്ടോ ഫോൺ വാങ്ങിക്കാം. ആമസോണിന്റെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 36,050 രൂപയ്ക്കും ഈ പ്രീമിയം ഫോൺ ലഭിക്കുന്നു. നിങ്ങൾക്ക് ഇഎംഐ ഓഫറിലൂടെ വേണമെങ്കിൽ 1,336 രൂപയ്ക്കും മോട്ടോ 50 അൾട്രാ സ്വന്തമാക്കാം.
Also Read: റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ്
മോട്ടറോള എഡ്ജ് 50 അൾട്രാ 5ജി ഇപ്പോൾ കുറഞ്ഞ വിലയാണെങ്കിലും ഫീച്ചറുകളിലോ ഹാർഡ്‌വെയർ ക്വാളിറ്റിയിലോ വിട്ടുവീഴ്ചയില്ല. സ്നാപ്ഡ്രാഗൺ പ്രോസസർ, ട്രിപ്പിൾ ക്യാമറ, അമോലെഡ് ഡിസ്പ്ലേയുള്ള ഫോണിന്റെ ഓരോ സവിശേഷതകളും പരിശോധിക്കാം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.