33000 രൂപയുടെ Motorola 6000mAh ബാറ്ററി സ്മാർട്ട് ഫോൺ, 30 ശതമാനം വില കുറച്ച് വിൽക്കുന്നു
6000 mAh പവറുള്ള കിടിലൻ Motorola Edge 60 Pro കുറഞ്ഞ വിലയ്ക്ക് വാങ്ങാം. മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ആമസോൺ നിലവിൽ 5,000 രൂപയിൽ കൂടുതൽ കിഴിവ് വാഗ്ദാനം ചെയ്യുന്നു. മികച്ച ഡിസ്പ്ലേ, സുഗമമായ ദൈനംദിന പെർഫോമൻസ്, സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്.
SurveyMotorola Edge 60 Pro Deal Price on Amazon
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട് ഫോണിനാണ് കിഴിവ്. ഇത് ആമസോണിലെ പരിമിതകാല ഓഫറാണ്. മോട്ടറോള എഡ്ജ് 60 പ്രോ ലോഞ്ച് വില 33999 രൂപയാണ്. ഇതിന് 30 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ആമസോണിൽ ലഭ്യമാണ്.
8ജിബി വേരിയന്റ് ബാങ്ക് ഓഫറൊന്നും ചേർക്കാതെ 28,779 രൂപയ്ക്ക് വാങ്ങാം. ഇതിന് ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവും ലഭിക്കുന്നു. 27000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാമെന്നതാണ് ഇതിലെ നേട്ടം. മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് 1,395 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.

മോട്ടറോള എഡ്ജ് 60 പ്രോയുടെ പ്രത്യേകത എന്തൊക്കെ?
6.7 ഇഞ്ച് കർവ്ഡ് സ്‌ക്രീനും, ക്ലാരിറ്റി റെസല്യൂഷനുമുള്ള ഡിസ്പ്ലേ ഇതിനുണ്ട്. മോട്ടറോള എഡ്ജ് 60 പ്രോയിൽ സുഗമമായ 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ വേഗതയേറിയ മീഡിയടെക് ചിപ്പാണ് നൽകിയിരിക്കുന്നു.
6000 mAh ബാറ്ററിയാണ് ഫോണിനെ പ്രവർത്തിപ്പിക്കുന്ന. ഈ പവർഫുൾ ബാറ്ററിയിലൂടെ വേഗത്തിലുള്ള വയർഡ് ചാർജിംഗ്, വയർലെസ് ചാർജിംഗ് സാധ്യമാണ്. 125W ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടറോള എഡ്ജ് 60 പ്രോ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ റിവേഴ്‌സ് ചാർജിംഗ് ഫോൺ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്സിലാണ് ഇത് പ്രവർത്തിക്കുന്നത്. കമ്പനി നിരവധി വർഷത്തെ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡ്യുവൽ സിം പിന്തുണയ്ക്കുന്ന 5ജി ഹാൻഡ്സെറ്റാണിത്.
ക്യാമറയിലേക്ക് വന്നാൽ മോട്ടറോള ഹാൻഡ്സെറ്റിൽ മൂന്ന് പിൻ ക്യാമറകളുണ്ട്. ഇതിൽ 50MP പ്രൈമറി ക്യാമറയും, 50MP വൈഡ് & ക്ലോസ്-അപ്പ് ക്യാമറയുമുണ്ട്. ഫോണിലെ മൂന്നാമത്തെ സെൻസർ 10MP സൂം ലെൻസാണ്. ഇതിൽ 50MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
സ്മാർട്ട് ഫോണിൽ സ്റ്റീരിയോ സ്പീക്കറുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ രണ്ട് മൈക്രോഫോണുകളുമുണ്ട്. ഈ മോട്ടറോള ഫോൺ 5G, വേഗതയേറിയ Wi-Fi, ബ്ലൂടൂത്ത്, NFC കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile