ഈ ഓഫറുണ്ടെങ്കിൽ Motorola ഫോൺ വിട്ടുകളയല്ലേ! 50MP Triple ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും

ഈ ഓഫറുണ്ടെങ്കിൽ Motorola ഫോൺ വിട്ടുകളയല്ലേ! 50MP Triple ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും

17000 രൂപ ഡിസ്കൗണ്ടിൽ Motorola Edge 50 Pro ആമസോണിൽ ലഭ്യം. ഫ്ലിപ്കാർട്ടിൽ അനുവദിച്ച ഓഫറിനേക്കാൾ കൂടുതൽ ഇളവ് നിങ്ങൾക്ക് ആമസോൺ തരുന്നുണ്ട്. 50MP Triple ക്യാമറയും 50MP ഫ്രണ്ട് ക്യാമറയുമുള്ള ഫോണിനാണ് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് ആമസോണിലെ പരിമിതകാലത്തേക്കുള്ള കിഴിവാണ്.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 50 Pro Price Deal on Amazon

12GB റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. 41,999 രൂപയാണ് ഹാൻഡ്സെറ്റിന്റെ വിപണി വില. സ്മാർട്ട് ഫോണിന് ആമസോണിൽ പകുതി വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

മോട്ടറോളയുടെ എഡ്ജ് 50 പ്രോ ഫോണിന്റെ ആമസോണിലെ ഇപ്പോഴത്തെ വില 24,000 രൂപയാണ്. 43 ശതമാനം ഡിസ്കൗണ്ട് ആമസോൺ തരുന്നു. മൂൺലൈറ്റ് പേൾ നിറത്തിലുള്ള മോട്ടറോള ഫോണിനാണ് ഇത്രയും ഓഫർ.

Motorola Edge 50 Pro
Motorola Edge 50 Pro Price Drop

അതേ സമയം ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് 29,999 രൂപയാണ് വില. ഇതിനേക്കാൾ 5000 രൂപയുടെ അധിക ഓഫറാണ് ആമസോൺ തരുന്നത്. ആമസോണിൽ മോട്ടറോള ഫോണിന് 17000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണുള്ളത്. 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. 22550 രൂപയുടെ എക്സ്ചേഞ്ച് ബോണസ് കൂടി ആമസോണിലുണ്ട്.

844 രൂപയുടെ ഇഎംഐ ഓഫറിലും സ്റ്റൈലിഷ് മോട്ടറോള ഹാൻഡ്സെറ്റ് വാങ്ങിക്കാവുന്നതാണ്.

Also Read: 900W Premium Dolby Home Theatre System ഇത്രയും വിലക്കുറവിൽ ഇതുവരെ കിട്ടിയിട്ടില്ല!

മോട്ടറോള എഡ്ജ് 50 പ്രോ സ്പെസിഫിക്കേഷൻസ്

1.5K റെസല്യൂഷനാണ് ഈ മോട്ടറോള ഫോണിനുള്ളത്. 6.7 ഇഞ്ച് വളഞ്ഞ pOLED ഡിസ്‌പ്ലേ സ്മാർട്ട് ഫോണിലുണ്ട്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിന്റെ സ്ക്രീനിന് HDR10+ സപ്പോർട്ട് ലഭിക്കും.

മോട്ടറോള ഫോണിന്റെ പിൻഭാഗത്ത്, ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 50MP പ്രൈമറി സെൻസറുണ്ട്. 13MP അൾട്രാ-വൈഡ് ലെൻസും, 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. ഇതിൽ 50MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ആണ് കൊടുത്തിട്ടുള്ളത്. ഇത് 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. അതിനാൽ തന്നെ സുഗമമായ മൾട്ടിടാസ്കിംഗിനും ഗെയിമിങ്ങും അനുവദിച്ചിരിക്കുന്നു.

മോട്ടറോള എഡ്ജ് 50 പ്രോയിൽ 125W വയർഡ് ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്നു. ഇതിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo