മികച്ച ക്യാമറയും പ്രീമിയം ഡിസൈനും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് Motorola Edge 50 Neo 5G കുറഞ്ഞ വിലയിൽ വാങ്ങാം. 50 മെഗാപിക്‌സൽ Sony ക്യാമറ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്. 20000 രൂപയ്ക്ക് താഴെ മോട്ടോ എഡ്ജ് 50 നിയോ ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് ലഭ്യമാകും. ആകർഷകമായ എക്സ്ചേഞ്ച് ഡീലും മോട്ടറോള സ്റ്റൈലിഷ് ഫോണിന് ലഭിക്കുന്നു. 4310 mAh കരുത്തുറ്റ ബാറ്ററിയുള്ള ഫോണിന് മികച്ച സൂം സപ്പോർട്ടുമുണ്ട്. മോട്ടറോള എഡ്ജ് 50 നിയോ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ ഫ്ലിപ്കാർട്ടിലെ ഓഫറുകളും വിശദമായി അറിയാം.
മോട്ടോ എഡ്ജ് 50 നിയോയുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ സവിശേഷതകൾ അറിയാം.
Also Read: Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും
29,999 രൂപയ്ക്കാണ് മോട്ടറോള സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 9000 രൂപ വിലക്കിഴിവിൽ ഹാൻഡ്സെറ്റ് ഇപ്പോൾ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് ഇളവ്.
20999 രൂപയ്ക്ക് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1050 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ മോട്ടറോള മിഡ് റേഞ്ച് ഹാൻഡ്സെറ്റ് 19000 രൂപയ്ക്ക് വാങ്ങിക്കാം.
14500 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടറോള ഫോണിന് അനുവദിച്ചിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 36 മാസത്തേക്ക് 739 രൂപ നിരക്കിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം.