Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും

Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും

സിമ്പിൾ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായാണ് ഓപ്പോ റെനോ 16 ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. പ്രീമിയം മോഡലുകൾക്കൊപ്പം കൂടുതൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി Oppo Reno 16C മോഡലും പുറത്തിറക്കി. സെൽഫി പ്രേമികൾക്കായി 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കുറഞ്ഞ വേരിയന്റിൽ കമ്പനി 7000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ക്യാമറയും ദീർഘകാല ബാറ്ററി ലൈഫും ഉറപ്പാക്കാവുന്ന സ്മാർട്ട് ഫോണാണിത്. പുതിയ ഓപ്പോയുടെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

Oppo Reno 16C Features

  • ഡിസ്പ്ലേ: 6.57 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനാണ് ഈ മോഡലിലുള്ളത്. 1,400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.
  • പ്രോസസർ: ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഓപ്പോ റെനോ 16സിയിലുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫേസ് അൺലോക്ക് പിന്തുണയും ഉണ്ട്.
  • ക്യാമറ: ഇതിൽ 50മെഗാപിക്സൽ പ്രൈമറി സെൻസർ തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയാണുള്ളത്. ഫോണിലെ ടെലിഫോട്ടോ ക്യാമറയും 50MP തന്നെയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് സെൻസറും കൊടുത്തിരിക്കുന്നു.
  • ബാറ്ററി: റെനോ 16c-യിൽ 7,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഓപ്പോ റെനോ 16 ഫോണിന് സമാനമായി റെനോ 15സിയിലും 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  • കണക്റ്റിവിറ്റി: 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, GPS, GLONASS, Galileo, QZSS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിനുണ്ട്. ഇത് യുഎസ്ബി ടൈപ്പ്-സി പോർട്ടിങ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.
  • ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കുന്നതിന് ഇതിൽ IP66, IP68, IP69, IP69K റേറ്റിംഗുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓപ്പോ റെനോ 16C ഇന്ത്യയിലെ വിലയും വിൽപ്പനയും

46,999 രൂപയ്ക്കാണ് ഓപ്പോ റെനോ 16സി ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് 8GB + 128GB സ്റ്റോറേജാണ് ലഭിക്കുന്നത്. 12 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിന്റെ വില 49,999 രൂപയാണ്.

SBI, HDFC ബാങ്ക്, മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും. സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ടിലൂടെ ഓപ്പോ റെനോ 16സി വാങ്ങിക്കാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile