വിട്ടുകളയല്ലേ! Samsung Galaxy S25 FE 5G ഇപ്പോൾ 45,000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം
സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സുവർണാവസരം! ഏറ്റവും മികച്ച പ്രീമിയം ഫോണുകളിലൊന്നായ Samsung Galaxy S25 FE 5G സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ സ്പെഷ്യൽ ഓഫറിൽ വാങ്ങാം. പ്രീമിയം ഡിസൈനും കരുത്തുറ്റ പെർഫോമൻസും ഒത്തുചേരുന്ന സ്മാർട്ട് ഫോണിന് 48 ശതമാനം ഫ്ലാറ്റ് ഇളവും 2350 രൂപയുടെ മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. ഗാലക്സി AI, പ്രീമിയം അമോലെഡ് ഡിസ്പ്ലേ, മികച്ച ക്യാമറ ക്വാളിറ്റി, 50MP ക്യാമറ എന്നിവയാണ് സാംസങ് ഫോണിന്റെ സവിശേഷതകൾ. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും കൃത്യമായി ഉപയോഗിച്ചാൽ 45,000 രൂപയിൽ താഴെ വിലയിൽ ഈ 5ജി ഫോൺ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലിലെ സാംസങ് ഓഫറും ബാങ്ക് ഡിസ്കൗണ്ടുകളും, ഫോണിന്റെ പ്രധാന ഫീച്ചറുകളും വിശദമായി അറിയാം.
SurveySamsung Galaxy S25 FE 5G: Flipkart Offer
89,999 രൂപയ്ക്ക് സാംസങ് പുറത്തിറക്കിയ ഫാൻ എഡിഷൻ സ്മാർട്ട് ഫോണിനാണ് ഫ്ലിപ്കാർട്ടിന്റെ ഓഫർ. ഇതിന് 43,000 രൂപയുടെ ഫ്ലാറ്റ് കിഴിവും 2000 രൂപയുടെ ബാങ്ക് ഓഫറും ചേർത്ത് 45000 രൂപയുടെ വിലക്കുറവ് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് സാംസങ് സ്മാർട്ട് ഫോണിനുള്ളത്.
ഫ്ലിപ്കാർട്ടിൽ ഫോണിന് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന വില 46999 രൂപയാണ്. 2350 രൂപയുടെ ആകർഷകമായ ബാങ്ക് ഓഫർ ആക്സിസ്, എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ സ്വന്തമാക്കാം. ഇതിലൂടെ 44000 രൂപ റേഞ്ചിൽ ഗാലക്സി എസ്25 എഫ്ഇ വാങ്ങിക്കാം. 35300 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും 6 മാസത്തേക്കുള്ള 7583 രൂപയുടെ ഇഎംഐ ഓഫറും സാംസങ് പ്രീമിയം ഹാൻഡ്സെറ്റിന് ലഭ്യമാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.
സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജി സവിശേഷതകൾ
6.7 ഇഞ്ചിന്റെ OLED ഡിസ്പ്ലേയിലാണ് സാംസങ് എസ്25 എഫ്ഇ നിർമിച്ചിരിക്കുന്നത്. വലുപ്പമേറിയ 120Hz OLED ഡിസ്പ്ലേയിൽ സ്മൂത്ത് സ്ക്രോളിങ്ങും ലഭിക്കുന്നു. എക്സിനോസ് 2400 ചിപ്സെറ്റ് പ്രൊസസറാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇത് LPDDR5X റാമും UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 12MP അൾട്രാ വൈഡ് ക്യാമറയും 8എംപി ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിനെ പവർഫുള്ളാക്കുന്നതിന് 4900mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 45 വാട്ട് വയേർഡ് ചാർജിങ്ങും 15 വാട്ട് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിന് IP68 റേറ്റിങ്ങുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
