50MP Sony ക്യാമറ Motorola Edge 50 Neo 5G 20000 രൂപയ്ക്ക് താഴെ, ഫ്ലിപ്കാർട്ടിൽ!
മികച്ച ക്യാമറയും പ്രീമിയം ഡിസൈനും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് Motorola Edge 50 Neo 5G കുറഞ്ഞ വിലയിൽ വാങ്ങാം. 50 മെഗാപിക്‌സൽ Sony ക്യാമറ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്. 20000 രൂപയ്ക്ക് താഴെ മോട്ടോ എഡ്ജ് 50 നിയോ ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് ലഭ്യമാകും. ആകർഷകമായ എക്സ്ചേഞ്ച് ഡീലും മോട്ടറോള സ്റ്റൈലിഷ് ഫോണിന് ലഭിക്കുന്നു. 4310 mAh കരുത്തുറ്റ ബാറ്ററിയുള്ള ഫോണിന് മികച്ച സൂം സപ്പോർട്ടുമുണ്ട്. മോട്ടറോള എഡ്ജ് 50 നിയോ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ ഫ്ലിപ്കാർട്ടിലെ ഓഫറുകളും വിശദമായി അറിയാം.
SurveyMotorola Edge 50 Neo 5G Specifications
മോട്ടോ എഡ്ജ് 50 നിയോയുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 6.4-ഇഞ്ച് LTPO OLED ഡിസ്‌പ്ലേയിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇതിന് കോർണിങ് ഗോറില്ല Glass 3 പ്രൊട്ടക്ഷൻ സപ്പോർട്ടുണ്ട്.
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. ഈ മോട്ടറോള ഫോണിൽ 50MP+10MP+13MP ചേർന്ന സെൻസർ കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്തായി 32MP സെൽഫി ക്യാമറയുമുണ്ട്.
- പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7300 പ്രോസസറാണ് സ്മാർട്ട് ഫോണിലുള്ളത്. 1.5K റെസല്യൂഷനിലുള്ള സൂപ്പർ എച്ച്ഡി സ്ക്രീനിന് 3000 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
- ബാറ്ററി: മോട്ടോ എഡ്ജ് 50 നിയോയ്ക്ക് പവർ നൽകുന്നതിനായി 4310mAh ബാറ്ററിയുണ്ട്. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് ലഭിക്കാൻ മോട്ടറോള സ്മാർട്ട് ഫോണിലെ ഈ കരുത്തൻ ബാറ്ററിയ്ക്ക് സാധിക്കും. ഇത് 68W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
- സോഫ്റ്റ് വെയർ: ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ട് ഈ ഫോണിലുണ്ട്. മോട്ടറോള സ്മാർട്ട് ഫോണിന് 5 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും മോട്ടറോള എഡ്ജ് 50 നിയോ ഫോണിൽ ലഭിക്കുന്നു.
Also Read: Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും

മോട്ടറോറ എഡ്ജ് 50 നിയോ ഓഫർ
29,999 രൂപയ്ക്കാണ് മോട്ടറോള സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 9000 രൂപ വിലക്കിഴിവിൽ ഹാൻഡ്സെറ്റ് ഇപ്പോൾ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് ഇളവ്.
20999 രൂപയ്ക്ക് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1050 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ മോട്ടറോള മിഡ് റേഞ്ച് ഹാൻഡ്സെറ്റ് 19000 രൂപയ്ക്ക് വാങ്ങിക്കാം.
14500 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടറോള ഫോണിന് അനുവദിച്ചിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 36 മാസത്തേക്ക് 739 രൂപ നിരക്കിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
